| Thursday, 13th September 2012, 10:05 am

എന്തുകൊണ്ടാണ് നിങ്ങള്‍ കൂടംകുളം സന്ദര്‍ശിക്കാത്തത്? സോണിയയോട് മഹാശ്വേതാ ദേവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പശ്ചിമബംഗാള്‍: കൂടംകുളം പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവിയുടെ കത്ത്. കൂടംകുളം പ്രദേശവാസികള്‍ മഹാശ്വേതാ ദേവിക്ക് അയച്ച കത്ത് സോണിയയ്ക്ക് അവര്‍ കൈമാറുകയും ചെയ്തു. []

കത്തിന്റെ പൂര്‍ണരൂപം

പ്രിയ്യപ്പെട്ട സോണിയാ ഗാന്ധി,

ഞാന്‍ കൊല്‍ക്കത്തയില്‍ നിന്നാണെഴുതുന്നത്. ഇത് ശരത്കാലമാണ്. ദുര്‍ഗാ പൂജ വരാനിരിക്കുകയാണ്. നിങ്ങള്‍ക്കും കുട്ടികള്‍ക്കും എന്റെ പൂജ ആശംസകള്‍.

കൂടംകുളത്തെ ഒരു സംഘം സ്ത്രീകള്‍ എനിക്കെഴുതിയ കത്ത് ഞാന്‍ നിങ്ങള്‍ക്ക് തരുന്നു. ഈ കത്തിന്റെ ഉള്ളടക്കം പൊതുതാത്പര്യം സംബന്ധിച്ചതും വളരെ പ്രധാനപ്പെട്ടതുമാണ്.

എന്തുകൊണ്ടാണ് നിങ്ങള്‍ കൂടംകുളം സന്ദര്‍ശിച്ച് ആളുകളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ടറിയാന്‍ ശ്രമിക്കാത്തത്?

ഈ പ്രായത്തിലും (87ാം വയസിലും) എനിക്ക് അവിടെ പോകണമെന്ന് തോന്നുന്നുണ്ട്. എന്നെ ആരെങ്കിലും അവിടെ കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞാന്‍ വീണ്ടും വീണ്ടും പറയുകയാണ്, എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ പഠിച്ചത് ജനങ്ങളില്‍  നിന്നാണ്,  പുസ്തകങ്ങളില്‍ നിന്നല്ല.

സോണിയാ, ഞാന്‍ നിങ്ങള്‍ക്ക് കൈമാറുന്ന കത്ത് ദയവ് ചെയ്ത് വായിക്കണം. ഒരു അമ്മയുടെ വികാരമുള്‍ക്കൊണ്ട് കൊണ്ട് ഈ പ്രശ്‌നത്തില്‍ നിങ്ങള്‍ ഇടപെടണം. ടാഗോര്‍ ഒരിക്കല്‍ എഴിതിയിട്ടുണ്ട്, ” നമ്മുടെ സഹജീവികളോട് കരുണയോടെ പെരുമാറണമെന്ന്”

നന്മകള്‍ നേര്‍ന്നുകൊണ്ട്,

മഹാശ്വേതാ ദേവി
12.9.12

We use cookies to give you the best possible experience. Learn more