നാഗ്പൂര്‍: മഹാരാഷ്ട്രയിലെ ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് തിരിച്ചടി. കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുടെ ജന്മസ്ഥലമായ നാഗ്പൂരിലെ ധപേവാട സീറ്റിലും ബി.ജെ.പി പരാജയപ്പെട്ടു. കോണ്‍ഗ്രസ് നേതാവായ മഹേന്ദ്ര ഡോംഗ്രെയാണ് ഇവിടെ വിജയിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പല്‍ഗാര്‍, നാഗ്പൂര്‍, നന്ധുര്‍ബര്‍, ധുലേ, അകോല, വാഷിം തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ തുടരുകയാണ്.
നാഗ്പൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് 10 സീറ്റും ബി.ജെ.പി 5 സീറ്റും എന്‍.സി.പി 4 സീറ്റുമാണ് നേടിയത്. അതേസമയം ധൂലേ മണ്ഡലത്തില്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്.
നന്ധൂര്‍ബാറില്‍ ഇപ്പോഴത്തെ നിലയില്‍ കോണ്‍ഗ്രസ് 24 സീറ്റ് നേടിയപ്പോള്‍ ബി.ജെ.പി 6 സീറ്റില്‍ മാത്രമായി ചുരുങ്ങി. ശിവസേന ഇവിടെ 4 സീറ്റും എന്‍.സി.പി 3 സീറ്റുമാണ് നേടിയത്.
ഫല്‍ഗര്‍ ജില്ലയില്‍ 57 സീറ്റില്‍ 13 സീറ്റുകളിലെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നത്. ഇവിടെ എന്‍.സി.പി 5 സീറ്റിലും ബി.ജെ.പി 3 സീറ്റിലും ശിവസേന 1 സീറ്റിലും സി.പി.ഐ.എം 4 സീറ്റിലുമാണ് വിജയിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ