രാജ്യം വീണ്ടും കൊവിഡ് ഭീഷണിയിലേക്ക്; ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ നാല്പതിനായിരം കവിഞ്ഞു
national news
രാജ്യം വീണ്ടും കൊവിഡ് ഭീഷണിയിലേക്ക്; ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ നാല്പതിനായിരം കവിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd March 2021, 8:19 am

മുംബൈ: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. ഇന്നലെ മാത്രം 43846 പേര്‍ക്ക് കൊവിഡ് ബാധിച്ചു. രാജ്യത്തെ രേഖപ്പെടുത്തിയ കൊവിഡ് കേസുകളില്‍ 62 ശതമാനത്തിലേറെ മഹാരാഷ്ട്രയിലാണ്.

ഞായറാഴ്ച മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകളുടെ എണ്ണം മുപ്പതിനായിരത്തിന് മുകളിലാണ്. 30,535 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യവകുപ്പ് പറഞ്ഞു.

ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതതരുടെ എണ്ണം 24,79,682 ആയി ഉയര്‍ന്നു. കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 53,399 ആണ്. മഹാരാഷ്ട്രയില്‍ ഒറ്റദിവസം മാത്രം 25,833 കേസുകള്‍ രേഖപ്പെടുത്തിയതിന് മൂന്ന് ദിവസത്തിന് ശേഷമാണ് ഞായറാഴ്ച മുപ്പതിനായിരം കടന്നത്.

നേരത്തെ കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത് 2020 സെപ്റ്റംബറില്‍ ആയിരുന്നു. 24,896 കേസുകളായിരുന്നു അന്ന് രേഖപ്പെടുത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlits: Maharashtra Sees Biggest Single-Day Jump With 30,535 Fresh Covid Cases