മുംബൈ: മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ സഹായം തേടി മഹാരാഷ്ട്ര സർക്കാർ. കേരളത്തിൽ നിന്നുമുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും സഹായമാണ് മഹാരാഷ്ട്ര ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് കത്തയച്ചു.
വിദഗ്ധരായ 50 ഡോക്ടർമാരെയും നഴ്സുമാരെയും അയക്കണമെന്നാണ് മഹാരാഷ്ട്ര ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈ, പുനൈ എന്നിവിടങ്ങളിലേക്കാണ് കേരളത്തിൽ നിന്നുള്ള മെഡിക്കൽ സംഘത്തിന്റെ സേവനം മഹാരാഷ്ട്ര ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിൽ 3041 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. അമ്പതിനായിരത്തിലധികം രോഗികളാണ് ഇവിടെയുള്ളത്. 1635 പേർ കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ മാത്രം മരിച്ചു എന്നാണ് കണക്കുകൾ.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക