മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ബി.ജെ.പിയും ശിവസേനയും തമ്മില്‍ സീറ്റ് ധാരണയായെന്ന് റിപ്പോര്‍ട്ട്. 288 നിയമസഭാ സീറ്റുകളില്‍ ബി.ജെ.പി 144 സ്ഥലങ്ങളിലും ശിവസേന 126 സീറ്റുകളിലും മത്സരിക്കാന്‍ ധാരണയായതായി ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
18 സീറ്റുകള്‍ എന്‍.ഡി.എയിലെ ചെറു പാര്‍ട്ടികള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ശിവസേനയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ബി.ജെ.പി യോഗത്തിന് ശേഷമാണ് സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, പങ്കജ മുണ്ടെ, സുധീര്‍ മുന്‍ഘന്ധിവാര്‍, ഗിരീഷ് മഹാജന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തിരുന്നു.
ഒക്ടോബര്‍ 21നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 24നാണ് ഫലം വരുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ ശിവസേനയും ബി.ജെ.പിയും സഖ്യം അവസാനിപ്പിച്ചിരുന്നു. പിന്നീട് ഫലം വന്നതിന് വീണ്ടും ഒന്നാവുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ