മുംബൈ: കരുത്ത് തെളിയിക്കാന്‍ എം.എല്‍എമാരുടെ യോഗം വിളിച്ചുചേര്‍ത്ത് ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും. ഏഴുമണിക്ക് മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ചാണ് യോഗം.
ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം 162 എം.എല്‍.എമാരുണ്ടെന്നും അവരെ എല്ലാവരെയും വൈകിട്ട് ഏഴുമണിക്ക് മുംബൈയിലെ ഒരു ഹോട്ടലില്‍ ഒരുമിച്ച് അണിനിരത്തുമെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. മഹാരാഷ്ട്രാ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ വെല്ലുവിളിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
‘ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണ്. രാത്രി ഏഴുമണിക്ക് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ 162 എം.എല്‍.എമാരെയും ആദ്യമായി ഒരുമിച്ച് അണിനിരത്തുകയാണ്. മഹാരാഷ്ട്രാ ഗവര്‍ണര്‍ നേരിട്ട് വന്ന് കണ്ടോളൂ’, റാവത്തിന്റെ ട്വീറ്റ് ഇങ്ങനെ. ഞങ്ങള്‍ 162 എന്ന ചിത്രത്തോടുകൂടിയാണ് ട്വീറ്റ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മൂന്ന് പാര്‍ട്ടികളും ചേര്‍ന്നുള്ള മഹാരാഷ്ട്രാ വികാസ് അഗാഡി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയായിരുന്നു എന്‍.സി.പിയുടെ അജിത് പവാറിനെ കയ്യിലെടുത്ത് ബി.ജെ.പി അധികാരത്തിലേറിയത്. ഇതിന് പിന്നാലെ മഹാരാഷ്ട്രയില്‍ അരങ്ങേറുന്ന രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് മറുപടിയായിട്ടാണ് സഖ്യം എം.എല്‍.എമാരെ അണിനിരത്തുന്നതെന്നാണ് സൂചന.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ