മുംബൈ: മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്ക് കൊവിഡ് പിടിപെടുന്നത് വര്‍ധിക്കുന്നു. വെള്ളിയാഴ്ച മാത്രം 114 പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള പൊലീസുകാരുടെ എണ്ണം 1,330 ആയി. കൊവിഡ് ബാധിച്ച് മരിച്ചത് 26 പൊലീസുകാരാണ്.
വ്യാഴാഴ്ച കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള പൊലീസുകാരുടെ എണ്ണം 1,216 ആയിരുന്നു. ബുധനാഴ്ച മാത്രം 131 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്ത് ഇത് വരെ 2095 പൊലീസുകാര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക