മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; വെള്ളിയാഴ്ച മാത്രം 114 പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th May 2020, 11:44 pm
മുംബൈ: മഹാരാഷ്ട്രയില്‍ പൊലീസുകാര്‍ക്ക് കൊവിഡ് പിടിപെടുന്നത് വര്‍ധിക്കുന്നു. വെള്ളിയാഴ്ച മാത്രം 114 പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള പൊലീസുകാരുടെ എണ്ണം 1,330 ആയി. കൊവിഡ് ബാധിച്ച് മരിച്ചത് 26 പൊലീസുകാരാണ്.