ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി രൂക്ഷം. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10000 ത്തിനടുത്തെത്തി.
സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് 9,318 കൊവിഡ് കേസുകളാണ്. 400 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഗുജറാത്തില്‍ 3,744 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 181 പേര്‍ മരിക്കുകയും ചെയ്തു.
ഗുജറാത്തില്‍ അഹമ്മദാബാദിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. സംസ്ഥാനത്ത് 100 ലേറെ മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തത് അഹമ്മദാബാദിലാണ്.
3,314 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത ദല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31,787 ആയി ഉയര്‍ന്നു. ഇതില്‍ 7,796 പേര്‍ക്ക് രോഗം ഭേദമായി.
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നു. 24 മണിക്കൂറിനുള്ളില്‍ 74 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1008 ആയി.
കൊവിഡ് മരണനിരക്കില്‍ 24 മണിക്കൂറില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.