മുംബൈ: വിഷവാതകം ശ്വസിച്ച് കര്‍ഷകര്‍ മരിച്ചതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. കൃഷി ഭവനില്‍ ഓഫീസറുടെ മേശയും കസേരയും പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു.
ജനിതക മാറ്റം വരുത്തിയ പരുത്തിവിള കൃഷിചെയ്യുന്നിടത്ത് വ്യാപകമായി ടോക്‌സിന്‍ പ്രയോഗിച്ചതിനെത്തുടര്‍ന്ന് നിരവധി കര്‍ഷകര്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ മരിച്ചിരുന്നു. മഹാരാഷ്ട്രയിലെ യവാത്മല്‍ ജില്ലയിലായിരുന്നു സംഭവം.
മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേനയുടെ പ്രവര്‍ത്തകര്‍ കൃഷി ഓഫീസറുടെ ഒഫീസിലെ കസേരയും മേശയും തകര്‍ക്കുന്നതും കൃഷി ഓഫീസറെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം വിഷവാതകം ശ്വസിച്ച് കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ കൃഷി വകുപ്പ് മന്ത്രി സദ്ബൗ ഖോട്ട് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചിരുന്നു.