| Thursday, 23rd April 2020, 10:25 pm

മഹാരാഷ്ട്ര മന്ത്രി ജിതേന്ദ്ര അവാഡിന് കൊവിഡ്; രോഗം പകര്‍ന്നത് പൊലീസുദ്യോഗസ്ഥനില്‍നിന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

താനെ: മഹാരാഷ്ട്ര ഭവന വകുപ്പ് മന്ത്രിയും എന്‍.സി.പി ജിതേന്ദ്ര അവാഡിന് കൊവിഡ് പോസിറ്റീവെന്ന് പരിശോധനാ ഫലം. പരിശോധന നടത്താന്‍ ജിതേന്ദ്ര താനെയിലെ ആശുപത്രിയില്‍ എത്തിയിരുന്നു.

കൊവിഡ് പരിശോധനാ പലം പോസിറ്റീവായ ഒരു പൊലീസുദ്യോഗസ്ഥനുമായി ഇടപഴകിയതിന് പിന്നാലെ ഇദ്ദേഹം സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 15 അംഗങ്ങളെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുളള മഹാരാഷ്ട്രയില്‍ രോഗം ബാധിക്കുന്ന ആദ്യ മന്ത്രിയാണ് ഇദ്ദേഹം. താനെയിലെ മുംബ്ര മണ്ഡലത്തിലെ എം.എല്‍.എയാണ്. ഇവിടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനിടെയാണ് പൊലീസുകാരനും തുടര്‍ന്ന് മന്ത്രിക്കും രോഗം ബാധിച്ചത്. കഴിഞ്ഞ ആഴ്ചയാണ് പൊലീസുദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചത്.

പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ താനെ മുന്‍സിപാലിറ്റിയിലെ നൂറ് പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. മന്ത്രിയുമായി ബന്ധപ്പെട്ടവരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more