| Tuesday, 13th April 2021, 4:35 pm

മുംബൈയില്‍ കൊവിഡ് ബെഡുകള്‍ക്ക് ക്ഷാമം വരാന്‍ കാരണം ക്രിക്കറ്റ് താരങ്ങളും സെലിബ്രറ്റികളും; വിമര്‍ശനവുമായി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈയിലെ പ്രധാന ആശുപത്രികളിലൊന്നും കൊവിഡ് ബെഡുകള്‍ ഒഴിവില്ലാത്തതിന്റെ കാരണക്കാര്‍ ക്രിക്കറ്റ് താരങ്ങളും സെലിബ്രറ്റികളും ആണെന്ന് മഹാരാഷ്ര് മന്ത്രി അസ്‌ലം ഷെയ്ഖ്.

ഗുരുതരമായ രോഗ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ഇവര്‍ ആശുപത്രികളില്‍ കിടക്കകള്‍ ബുക്ക് ചെയ്ത് വെച്ചിരിക്കുകയാണെന്നാണ് അസ്‌ലം ഷെയ്ഖ് ആരോപിച്ചത്.

സിനിമാ മേഖലയിലെ വ്യക്തികളും ക്രിക്കറ്റ് കളിക്കാരും പ്രധാന സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കാലം കിടക്കകള്‍ ബുക്ക് ചെയ്ത് വെച്ചിരിക്കുന്നു. അതിനാല്‍ കിടക്കകളുടെ ക്ഷാമം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു മന്ത്രി പറഞ്ഞത്.

താരങ്ങളും ക്രിക്കറ്റ് കളിക്കാരും ആശുപത്രികളില്‍ പ്രവേശിക്കുന്നത് ഒഴിവാക്കിയിരുന്നെങ്കില്‍, ആവശ്യമുള്ള കൊവിഡ് -19 രോഗികളെ പാര്‍പ്പിക്കാന്‍ സംസ്ഥാനത്തിന് കഴിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

”നേരിയ രോഗലക്ഷണമുള്ള സിനിമാ മേഖലയിലെ ചില സെലിബ്രറ്റികളും ക്രിക്കറ്റ് കളിക്കാരും വരെ ഇപ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ സ്വന്തം ഇഷ്ടപ്രകാരം അഡ്മിറ്റാവുകയും റൂം ബുക്ക് ചെയ്ത് വെക്കുകയുമാണ്. ഇത് ശരിയായ നടപടിയില്ല. ആവശ്യക്കാര്‍ക്ക് ചികിത്സ ലഭ്യമാകാത്ത അവസ്ഥയാണ് ഇതുവഴി ഉണ്ടാകാന്‍ പോകുന്നത്, അദ്ദേഹം പറഞ്ഞു.

മുംബൈയില്‍ ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്നത് മിനി ലോക്ക് ഡൗണ്‍ തന്നെയാണെന്നും മന്ത്രി പറഞ്ഞു.

കേസുകള്‍ തടയുന്നതിനും വൈറസ് ശൃംഖല ഇല്ലാതാക്കുന്നതിനുമായി സര്‍ക്കാര്‍ നിരവധി മാര്‍ഗനിര്‍ദേശങ്ങളും നടപടികളും പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അതില്‍ പലതും പ്രായോഗികമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച ശേഷവും കൊറോണ വൈറസ് കേസുകള്‍ കുറയുന്നില്ല, അതിനാല്‍ കൂടുതല്‍ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്, മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Maharashtra minister blames celebs, cricketers for shortage of Covid beds in Mumbai

We use cookies to give you the best possible experience. Learn more