| Monday, 25th May 2020, 8:05 am

മഹാരാഷ്ട്രയില്‍ മന്ത്രി അശോക് ചവാന് കൊവിഡ് സ്ഥിരീകരിച്ചു; രോഗികള്‍ അരലക്ഷം കടന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ അശാക് ചവാന് കൊവിഡ് 19 സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം പൊതുമരാമത്ത് മന്ത്രിയാണിപ്പോള്‍.

സംസ്ഥാനത്ത് കൊവിഡ് വ്യാപിച്ചതിന് ശേഷവും ഇദ്ദേഹം സ്വദേശമായ മറാത്ത്വാഡയില്‍നിന്നും മുംബൈയിലേക്ക് സ്ഥിരമായി യാത്ര ചെയ്തിരുന്നെന്നാണ് വിവരം. ഇദ്ദേഹത്തെ ചികിത്സക്കായി മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നേരത്തെ മന്ത്രിയും എന്‍.സി.പി നേതാവുമായ ജിതേന്ദ്ര അവാഡിനും രോഗം സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ചയിലധികമായി ഇദ്ദേഹം ചികിത്സയിലാണ്.

അതേസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. ഞായറാഴ്ച 3,041 കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട്‌ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 50,231 ആയി. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more