മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ അശാക് ചവാന് കൊവിഡ് 19 സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം പൊതുമരാമത്ത് മന്ത്രിയാണിപ്പോള്‍.
സംസ്ഥാനത്ത് കൊവിഡ് വ്യാപിച്ചതിന് ശേഷവും ഇദ്ദേഹം സ്വദേശമായ മറാത്ത്വാഡയില്‍നിന്നും മുംബൈയിലേക്ക് സ്ഥിരമായി യാത്ര ചെയ്തിരുന്നെന്നാണ് വിവരം. ഇദ്ദേഹത്തെ ചികിത്സക്കായി മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നേരത്തെ മന്ത്രിയും എന്‍.സി.പി നേതാവുമായ ജിതേന്ദ്ര അവാഡിനും രോഗം സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ചയിലധികമായി ഇദ്ദേഹം ചികിത്സയിലാണ്.