തൊണ്ടയ്ക്ക് അസുഖം; കൊറോണയെന്ന് ഭയന്ന് യുവാവ് ആത്മഹത്യ ചെയ്തു
COVID-19
തൊണ്ടയ്ക്ക് അസുഖം; കൊറോണയെന്ന് ഭയന്ന് യുവാവ് ആത്മഹത്യ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th April 2020, 4:59 pm

നാസിക്: തനിക്ക് കൊറോണ വൈറസ് ബാധിച്ചെന്ന് ഭയന്ന് മഹാരാഷ്ട്രയില്‍ യുവാവ് ആത്മഹചത്യ ചെയ്തു. നാസിക് സ്വദേശിയായ പ്രതിക് രാജു കുമാവത് ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. തനിക്ക് കൊവിഡ് ബാധിച്ചെന്ന് സംശയമുണ്ടെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പും വീട്ടില്‍നിന്ന് കണ്ടെടുത്തു.

തൊണ്ടയ്ക്ക് അസുഖമുണ്ടായതിനെത്തുടര്‍ന്ന് പ്ലംബറായ പ്രതിക് സ്വകാര്യ ഡോക്ടറുടെ ചികിത്സ തേടിയിരുന്നു. പിന്നീട് തനിക്ക് കൊവിഡ് ആണെന്ന് പ്രതിക് ഭയന്നിരുന്നെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതികിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.