| Wednesday, 6th October 2021, 9:26 pm

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡിയ്ക്ക് മുന്നേറ്റം; നേട്ടം കൊയ്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡിയ്ക്ക് മുന്നേറ്റം. 85 ജില്ലാ പഞ്ചായത്തുകളിലേക്കും 144 പഞ്ചായത്ത് സമിതിയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

ആറ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്തില്‍ എം.വി.എ സഖ്യത്തിന് 46 സീറ്റ് ലഭിച്ചപ്പോള്‍ 23 സീറ്റാണ് ബി.ജെ.പിയ്ക്ക് ലഭിച്ചത്.

പഞ്ചായത്ത് സമിതിയില്‍ 144 ല്‍ 73 ഉം എം.വി.എ സഖ്യം നേടി. ബി.ജെ.പിയ്ക്ക് 33 സീറ്റാണ് ലഭിച്ചത്.

തെരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. ജില്ലാ പഞ്ചായത്തില്‍ 17 സീറ്റില്‍ ജയിച്ചപ്പോള്‍ പഞ്ചായത്ത് സമിതിയില്‍ 35 സീറ്റില്‍ ജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

ജില്ലാ പഞ്ചായത്തില്‍ ശിവസേനയ്ക്ക് 17 സീറ്റും എന്‍.സി.പിയ്ക്ക് 12 സീറ്റും ലഭിച്ചു. പഞ്ചായത്ത് സമിതിയില്‍ ശിവസേനയ്ക്ക് 22 ഉം എന്‍.സി.പിയ്ക്ക് 16 ഉം സീറ്റാണ് ലഭിച്ചത്.

അതേസമയം അകോല ജില്ലാ പഞ്ചായത്തില്‍ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി അപ്രതീക്ഷിത ജയം സ്വന്തമാക്കി. ആകെയുള്ള 14 സീറ്റില്‍ ആറ് സീറ്റില്‍ വഞ്ചിത് ബഹുജന്‍ അഘാഡി സ്വന്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Maharashtra local bodies’ bypolls: BJP scores highest in ZPs, but MVA reigns supreme

We use cookies to give you the best possible experience. Learn more