മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് തിരിച്ചടി. മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ആറില്‍ ഒരു സീറ്റിലാണ് ബി.ജെ.പി വിജയിച്ചിരിക്കുന്നത്. ഭരണ കക്ഷിയായ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം നാല് സീറ്റുകളില്‍ വിജയിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബാക്കിയുള്ള ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നാണ് വിവരം.
മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ ദേവേന്ദ്ര ഫഡ്‌നാവിസും ചന്ദ്രകാന്ത് പാട്ടീലും സജീവമായി പ്രചരണം നടത്തിയ പൂനെയില്‍ വിജയിച്ചത് ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യമാണ്.
ആര്‍.എസ്.എസിന്റെ ആസ്ഥാനമായ നാഗ്പൂര്‍ ഡിവിഷനിലും ബി.ജെ.പിക്ക് തിരിച്ചടി നേരിടേണ്ടിവന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിയമസഭയിലെത്തിയ നാഗ്പൂര്‍ ഡിവിഷന്‍ ഗ്രാജ്വേറ്റ്സ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ അഭിജിത് ഗോവിന്ദ് റാവു വാഞ്ചാരിയാണ് മുന്നിട്ടു നില്‍ക്കുന്നത്. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അച്ഛന്‍ ഗംഗാധര്‍ റാവു ഫഡ്നാവിസും നാഗ്പൂരില്‍ നിന്നും വിജയിച്ചിരുന്നു.
ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയും തമ്മിലുള്ള അഭിമാന പോരാട്ടമായാണ് തെരഞ്ഞെടുപ്പിനെ വിലയിരുത്തപ്പെട്ടത്.
നേരത്തെ സ്വാധീനമുണ്ടായ സീറ്റുകളില്‍ പോലും വിജയിക്കാന്‍ സാധിക്കാത്തത് ബി.ജെ.പിക്കേറ്റ കനത്ത പ്രഹരം തന്നെയാണ്.
മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമല്ല. ഞങ്ങള്‍ കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു സീറ്റ് മാത്രമാണ് നേടിയത്,” ഫഡ്നാവിസ് പ്രതികരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക