| Tuesday, 4th December 2018, 11:32 am

ദളിതരുടെ കാലും കൈയ്യും കെട്ടിയിട്ട് അവരോടുള്ള ദേഷ്യം പുറത്തെടുക്കും, മുസ്‌ലിങ്ങള്‍ക്ക് ജാമ്യം കിട്ടാതിരിക്കാന്‍ 307 ചുമത്തും; വിവാദമായി ഐ.പി.എസ് ഉദ്യോഗസ്ഥയുടെ വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദളിതരുടെ കാലും കൈയ്യും കെട്ടിയിട്ട് അവരോടുള്ള ദേഷ്യം പുറത്തെടുക്കും, മുസ്‌ലിങ്ങള്‍ക്ക് ജാമ്യം കിട്ടാതിരിക്കാന്‍ 307 ചുമത്തും; വിവാദമായി ഐ.പി.എസ് ഉദ്യോഗസ്ഥയുടെ വീഡിയോ

മുംബൈ: ദളിതരുടേയും മുസ്‌ലിങ്ങളുടേയും മേല്‍ കള്ളക്കേസ് ചുമത്തിയെന്ന് അവകാശപ്പെടുന്ന മഹാരാഷ്ട്ര ഐ.പി.എസ് ഉദ്യോഗസ്ഥ ഭാഗ്യശ്രീ നവ്ടാകിന്റെ വീഡിയോ വിവാദമാകുന്നു. മഹാരാഷ്ട്രിയിലെ മജല്‍ഗവോണ്‍ ബീട് ജില്ലയിലെ ഡി.എസ്.പി ഭാഗ്യശ്രീ.

പട്ടിക ജാതി പട്ടിക വര്‍ഗത്തിനെതിരെയുള്ള അക്രമം തടയല്‍ വകുപ്പ് പ്രകാരം ഭാഗ്യശ്രീയുടെ പരിതിയിലുള്ള പൊലീസ് സ്റ്റേഷനില്‍ കേസ് രേഖപ്പെടുത്താന്‍ എത്തിയ 21 ദളിത് വിഭാഗക്കാര്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയതായി 5 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഭാഗ്യശ്രീ അവകാശപ്പെടുന്നു.

ഗോവധമാരോപിച്ച് ബജ്‌റംഗ്ദള്‍ സംഘര്‍ഷം; കൊല്ലപ്പെട്ടത് അഖ്‌ലാഖ് കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥന്‍; ആസൂത്രിതമെന്ന് ആരോപണം

മുസ്‌ലിംകള്‍ക്കും ദളിത് സമുദായത്തില്‍ പെട്ടവര്‍ക്കു എളുപ്പത്തില്‍ ജാമ്യം കിട്ടാതിരിക്കാനായി ഐ.പി.സി 307(കൊലപാതക ശ്രമം) വകുപ്പ് ചുമത്തിയതായും ഭാഗ്യശ്രീ വീഡിയോയില്‍ പറയുന്നുതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. കറുത്ത ഷര്‍ട്ടു ഡെനിം പാന്റും ധരിച്ച സ്ത്രീ രണ്ടു പുരുഷന്മാരോട് സംസാരിക്കുന്നതായാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.

“നിങ്ങളെ എന്റെ മുന്നില്‍ കൊണ്ടു വന്നപ്പോള്‍ നിങ്ങളെ കണ്ടു, എന്നാല്‍ മറ്റു പൊലീസുകാരും കൂടെയുണ്ടായിരുന്നത് കൊണ്ട് എനിക്കൊന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു. നിങ്ങള്‍ എന്നോട് അപേക്ഷിക്കുകയായിരുന്നു എന്നെനിക്ക് മനസ്സിലായി, എന്നാല്‍ ഞാന്‍ അവരെ തടഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് എതിര്‍പ്പുണ്ടാവുമായിരുന്നു. ഞാന്‍ മറാത്ത ആയതു കൊണ്ട് നിങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് തെറ്റായ സന്ദേശം അവര്‍ക്ക് ലഭിക്കുമായിരുന്നു”.

ബുലന്ദ്ശഹര്‍ കലാപം; ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ചത് മുന്‍ സൈനികനെന്ന് റിപ്പോര്‍ട്ട്

“കഴിഞ്ഞ ആറു മാസത്തിനിടക്ക് ഞാന്‍ 21 ദളിതുകളേയും മുസ്‌ലിങ്ങളേയും തല്ലുന്നത് അവര്‍ കണ്ടിട്ടുണ്ട്. ഞാന്‍ അവര്‍ക്കെതിരെ 307(കൊലപാതക ശ്രമം) ചുമത്തിയിട്ടുണ്ട്. മാഡം ആരെയും വെറുതെ വിടില്ല എന്ന ശക്തമായ സന്ദേശം അവര്‍ക്ക് നല്‍കാനായിരുന്നു അത്. നിങ്ങളെ ഞാന്‍ വെറുതെ വിട്ടിരുന്നെങ്കില്‍ ഞാന്‍ മറാത്ത ആയിരുന്നത് കൊണ്ട് നിങ്ങളെ വെറുതെ വിട്ടതായി തോന്നുമായിരുന്നു”- അവര്‍ പറയുന്നതായി റിപ്പോര്‍ട്ടു ചെയ്തു.

ദളിതരെ താന്‍ പീഡിപ്പിക്കുന്ന രീതിയും വീഡിയോയില്‍ വിശദമാക്കുന്നുണ്ട് ഭാഗ്യശ്രീ. “ദളിതരുടെ കാലും കൈയ്യും കെട്ടിയിട്ട് അവരോടുള്ള ദേഷ്യം പുറത്തെടുക്കും വീഡിയോയില്‍ പറയുന്നതായി”- സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്റെ ദൈവത്തെക്കുറിച്ചുള്ള കത്ത് വില്‍പനയ്ക്ക്

മറ്റൊരു സന്ദര്‍ഭത്തില്‍ പുനെ നഗരത്തിലെ പിംപ്രിയില്‍ പോസ്റ്റിങ്ങിലിരിക്കെ കുറ്റക്കാരായ മറാത്തകളെ അറസ്റ്റു ചെയ്യാതെ പരാതി നല്‍കിയ ദളിതരെ കള്ളക്കേസില്‍ കുടുക്കിയതായി ഭാഗ്യശ്രീ അവകാശപ്പെടുന്നു.

ഭാഗ്യശ്രീയുടേതെന്ന് പറയപ്പെടുന്ന വീഡിയോയ്‌ക്കെതിരെ അന്വഷണം ആരംഭിച്ചതായി ഡി.ജി.പി പരംബിര്‍ സിങ്ങ് പറഞ്ഞു. “അന്വഷണത്തിന് ഉത്തരവിട്ടുണ്ട്. വീഡിയോയുടെ ആധികാരികതയെക്കുറിച്ച് അന്വേഷിച്ച് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണത്തിന്റെ ഭാഗമായി ഭാഗ്യശ്രീയോട് വിശദീകരണം തേടും”- പരംബീര്‍ സിങ്ങ് പറഞ്ഞു. അതേസമയം ഭാഗ്യശ്രീയെ തിങ്കളാഴ്ച ഔറംഗാബദിലെ ഇന്റലിജന്‍സ് ഡിപാര്‍ട്ടമെന്റിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more