മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ നിരോധനാജ്ഞ; കൊവിഡ് ബാധിച്ചവരുടെ എണ്ണം 101 ആയി ഉയര്‍ന്നു
national news
മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ നിരോധനാജ്ഞ; കൊവിഡ് ബാധിച്ചവരുടെ എണ്ണം 101 ആയി ഉയര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th March 2020, 10:59 am

മുംബൈ: മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 101 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച പൂനെയില്‍ മൂന്ന് കൊവിഡ് കേസുകളും സത്താരയില്‍ ഒന്നും സ്ഥിരീകരിച്ചതോടെയാണ് മഹാരാഷ്ട്രയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആളുകള്‍ പുറത്തിറങ്ങരുതെന്നും അവശ്യ സേവനങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു.

‘കൊവിഡിനെതിരെയുള്ള ഈ യുദ്ധം ജനങ്ങള്‍ ഗൗരവത്തോടെ കാണണം. സെക്ഷന്‍ സിആര്‍പിസി പ്രകാരം 144 ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ അവശ്യ സേവനങ്ങളൊഴികെയുള്ള എല്ലാം മാര്‍ച്ച് 31 വരെ നിര്‍ത്തിവെക്കും. നിരത്തില്‍ ആളുകൂടി നിമയം ലംഘിക്കുന്ന നടപടിയുണ്ടാക്കരുത്,’ ഉദ്ദവ് താക്കറെ പറഞ്ഞു.

സംസ്ഥാനത്ത് ചൊവ്വാഴ്ച അവശ്യ സാധനനിയമപ്രകാരം 14 കോടി രൂപയോളം വിലവരുന്ന ഫേസ്മാസ്‌കുകള്‍ മുംബൈ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ചൊവ്വാഴ്ച അവശ്യ സാധനനിയമപ്രകാരം 14 കോടി രൂപയോളം വിലവരുന്ന ഫേസ്മാസ്‌കുകള്‍ മുംബൈ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 500 ആയി ഉയര്‍ന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനത്തും ഒരു കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം രാജ്യത്ത് കൊവിഡ് 19 ല്‍ മരിച്ചവരുടെ എണ്ണം പത്തായി. ഹിമാചല്‍ പ്രദേശിലും പശ്ചിമബംഗാളിലും ഓരോ മരണം തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ മഹാരാഷ്ട്ര (3), ബിഹാര്‍, ദല്‍ഹി, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലും കൊവിഡ് 19 ബാധയെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ മരിച്ച ഫിലിപ്പൈന്‍ സ്വദേശിയ്ക്ക് ആദ്യം കൊവിഡ് 19 പരിശോധനാഫലം പോസിറ്റീവായിരുന്നെങ്കിലും പിന്നീടുള്ള പരിശോധനയില്‍ നെഗറ്റീവായിരുന്നു.