ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ സൈബര്‍ ബുള്ളിയിങ്ങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മുന്നില്‍ മഹാരാഷ്ട്രയെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ഈ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ സൈബര്‍ ബുള്ളിയിങ്ങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര.
2017-2019 കാലയളവില്‍ ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 2051 സൈബര്‍ സ്റ്റോക്കിങ്ങ്/ ബുള്ളിയിങ്ങ് കേസുകളില്‍ മുന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് മഹാരാഷ്ട്രയിലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം മൂന്ന് വര്‍ഷത്തിനിടെ മഹാരാഷ്ട്രയില്‍ നടന്ന സൈബര്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം വളരെ കുറവാണ്. ഇത്തരം കേസുകളില്‍ 4,500 പേരേ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും 56 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
ആന്ധ്രാപ്രദേശാണ് രണ്ടാംസ്ഥാനത്ത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 184 സൈബര്‍ ബുള്ളിയിംഗ് കേസുകളാണ് ആന്ധ്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 97 സൈബര്‍ സ്റ്റോക്കിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഹരിയാനയാണ് മൂന്നാം സ്ഥാനത്ത്.
അതേസമയം സ്ത്രീകള്‍ക്ക് നേരേയുള്ള സൈബര്‍ കുറ്റകൃത്യങ്ങളില്‍, സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം കര്‍ണ്ണാടകയ്ക്കാണ്. 2019 ല്‍ 2698 കേസുകളാണ് കര്‍ണ്ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 50 ശതമാനം വര്‍ധനയാണ് കര്‍ണ്ണാടകയില്‍ ഉണ്ടായിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Maharashtra Highest In Cyber Bullying Cases Says Ncrb