| Tuesday, 19th May 2020, 12:41 pm

രാജ്യത്തെ കൊവിഡ് രോഗികളില്‍ മൂന്നില്‍ ഒന്നും മഹാരാഷ്ട്രയില്‍; സംസ്ഥാനങ്ങളുടെ കണക്കുകള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. പ്രതിദിനം ഏകദേശം 5000 രോഗികള്‍ എന്ന രീതിയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തിന്റെ മൂന്നിലൊന്ന് കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്ത് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്ത 134 കൊവിഡ് മരണങ്ങളില്‍ 51 എണ്ണവും മഹാരാഷ്ട്രയില്‍നിന്നാണ്. ഗുജറാത്തില്‍ 35 ഉം ഉത്തര്‍പ്രദേശില്‍ 14 ഉം ദല്‍ഹിയില്‍ എട്ടും രാജസ്ഥാനില്‍ ഏഴും പശ്ചിമബംഗാളില്‍ ആറും മധ്യപ്രദേശില്‍ നാലും, തമിഴ്‌നാട്ടില്‍ മൂന്നും മരണങ്ങളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ ആകെ മരണസംഖ്യയായ 3,163ല്‍ 1,249 പേരും മരിച്ചത് മഹാരാഷ്ട്രയില്‍ത്തന്നെ. ഗുജറാത്തില്‍ ഇതുവരെയുള്ള മരണസംഖ്യ 694 ആണ്. മധ്യപ്രദേശില്‍ 252, പശ്ചിമബംഗാളില്‍ 244, ദല്‍ഹിയില്‍ 168, രാജസ്ഥാനില്‍ 138, ഉത്തര്‍പ്രദേശില്‍ 118, തമിഴ്‌നാട്ടില്‍ 81, ആന്ധ്രാ പ്രദേശില്‍ 50 എന്നിങ്ങനെയാണ് ആകെ മരണം.

ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇങ്ങനെയാണ്

മഹാരാഷ്ട്ര – 35058
തമിഴ്‌നാട്- 11760
ഗുജറാത്ത്- 11745
മധ്യപ്രദേശ് – 5236
ഉത്തര്‍പ്രദേശ്- 4605
രാജസ്ഥാന്‍- 5507
ആന്ധ്രാപ്രദേശ്-2474
അരുണാചല്‍ പ്രദേശ്- 1
ബീഹാര്‍- 1391
അസം-107

ഛത്തീസ്ഗഡ്- 196

ദല്‍ഹി- 10054
ഗോവ- 38
ഹരിയാന- 928
ഹിമാചല്‍പ്രദേശ്- 90
ജമ്മുകശ്മീര്‍- 1289
ജാര്‍ഖണ്ഡ്- 223
കര്‍ണാടക- 1246
കേരളം- 630
ലഡാക്- 43
പഞ്ചാബ്-1980
മണിപ്പൂര്‍- 7
മിസോറാം- 1
ഒഡീഷ- 876
പുതുച്ചേരി-18
തെലങ്കാന- 1597
ഉത്തരാഗണ്ഡ്- 93
ത്രിപുര-167
പശ്ചിമബംഗാള്‍- 2825

രാജ്യത്ത് മെയ് 31 വരെ ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ടെങ്കിലും ധാരാളം ഇളവുകളും അനുവദിച്ചിട്ടുണ്ട്. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് കേന്ദ്രം അറിയിച്ചരിക്കുന്നത്. ഇതോടെ ഭാഗികമായെങ്കിലും ജനജീവിതം സാധാരണ അവസ്ഥയിലേക്കെത്തുകയും ജനങ്ങള്‍ അടുത്തിടപഴകാനുള്ള സാധ്യത വര്‍ധിക്കുകയുമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more