മുംബൈ: മഹാരാഷ്ട്രയില്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം. ജനുവരി 15 ന് 12,711 സീറ്റുകളില്‍ നടന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 58 ശതമാനം സീറ്റിലും വിജയിച്ചത് മഹാരാഷ്ട്ര വികാസ് അഘാടിയാണ്.
തിങ്കളാഴ്ച ഫലം പ്രഖ്യാപിച്ച 11,800 പഞ്ചായത്തുകളില്‍ ബി.ജെ.പി 2,600 ഗ്രാമപഞ്ചായത്തുകള്‍ (വില്ലേജ് കൗണ്‍സിലുകള്‍) നേടി, ശിവസേനയ്ക്ക് ലഭിച്ചത് 2570 പഞ്ചായത്തുകളാണ്.
എന്‍.സി.പിയും കോണ്‍ഗ്രസും യഥാക്രമം 2,400 ഉം 1,825 ഉം പഞ്ചായത്തുകളും പ്രാദേശിക പാനലുകളും സ്വതന്ത്രരും 2,335 പഞ്ചായത്തുകളും നേടി. 125,709 സീറ്റുകളിലേക്ക് 214,880 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. 6 1,665 പഞ്ചായത്തുകളിലായി 26,718 അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു.
എന്‍.സി.പിയും കോണ്‍ഗ്രസും ശിവസേനയും ഒരുമിച്ചായിരുന്നില്ല തെരഞ്ഞെടുപ്പില്‍ പോരാടിയത്. തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാലെ വിജയം പ്രഖ്യാപിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ ഒരുമിച്ച് നേടിയ പഞ്ചായത്തുകളുടെ എണ്ണം ബി.ജെ.പി നേടിയതിനെക്കാള്‍ കൂടുതലാണെന്നാണ് മഹാരാഷ്ട്രാ വികാസ് അഘാടി പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക