ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ദേശീയ പൈരത്വ പട്ടികയ്‌ക്കെതിരെ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് നസീം ഖാന്‍.
നിതീഷ് കുമാര്‍ ബിഹാറില്‍ നടപ്പാക്കിയ സമാന രീതി എന്‍.ആര്‍.സിയിലും എന്‍.പി.ആറിലുംസ്വീകരിക്കണമെന്നാണ് നസീംഖാന്‍ ഉദ്ധവ് താക്കറെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
” എന്‍.ആര്‍.സിയിലും എന്‍.പി.ആറിലും മഹാവികാസ് അഘാഡി സര്‍ക്കാര്‍ നയം വ്യക്തമാക്കണം. ബീഹാറില്‍ നിതീഷ്‌കുമാര്‍ സ്വീകരിച്ച അതേ നിലപാട് എന്‍.ആര്‍.സിയിലും എന്‍.പി.ആറിലും സ്വീകരിക്കണം,” ഖാന്‍ ആവശ്യപ്പെട്ടു.
ദേശിയ ജനസംഖ്യപട്ടിക സംബന്ധിച്ചും പൗരത്വ പട്ടിക സംബന്ധിച്ചും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും അജിത് പവാറുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഖാന്‍ പ്രതികരണം നടത്തിയത്.2010 ല്‍ നടത്ത രീതിയില്‍ മാത്രമേ സെന്‍സസ് നടത്താന്‍ പാടുള്ളൂ എന്നും നസീം ഖാന്‍ പറഞ്ഞു.
എന്‍.പി.ആറിലും എന്‍.ആര്‍.സിയിലും കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്ലെല്ലാംഎന്‍.പി.ആറിനും എന്‍.ആര്‍.സിക്കും എതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും സമാനമായ തീരുമാനം മഹാരാഷ്ട്രയിലും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും മഹാരാഷ്ട്രയില്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഉദ്ധവ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. മഹാരാഷ്ട്ര സര്‍ക്കാറില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും എതിര്‍പ്പ് വകവെക്കാതെയാണ് സി.എ.എയും എന്‍.പി.ആറും നടപ്പിലാക്കുമെന്ന് താക്കറെ പറഞ്ഞത്.
മഹാരാഷ്ട്രയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍.സി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സി.എ.എയെ പേടിക്കേണ്ട കാര്യമില്ല. എന്‍.പി.ആര്‍ രാജ്യത്തുനിന്ന് ആരെയും പുറത്തെറിയാന്‍ പോകുന്നില്ലെന്നും പറഞ്ഞിരുന്നു.
ഉദ്ധവ് താക്കറയുടെ പ്രതികരണം വന്നതോടെ സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവക്കെതിരെയുള്ള പ്രമേയം അംഗീകരിക്കാന്‍ ഉദ്ധവ് താക്കറെയെ ബോധ്യപ്പെടുത്താനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ