Advertisement
national lock down
'തീരുമാനം ഏകപക്ഷീയം, എയര്‍പോര്‍ട്ടിന് പുറത്ത് ഉത്തരവാദിത്തം സംസ്ഥാനത്തിന്'; വിമാനസര്‍വീസുകള്‍ പുനരാരംഭിക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 23, 02:41 pm
Saturday, 23rd May 2020, 8:11 pm

മുംബൈ: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നറിയിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ലോക്ഡൗണ്‍ നിലനില്‍ക്കുന്ന മെയ് 31 വരെ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നില്ലെന്നും ഉദ്ദവ് താക്കറെ സര്‍ക്കാര്‍ വ്യക്തമാക്കി.

സംസ്ഥാനവുമായി കൂടിയാലോചിക്കാതെയാണ് വിമാനസര്‍വീസ് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും തീരുമാനം ഏകപക്ഷീയമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളുകളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാനത്തിന് സമയം ആവശ്യമാണെന്നും എയര്‍പോര്‍ട്ടിനു പുറത്ത് എല്ലാം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തിലാണെന്നും പ്രസ്താവനയില്‍ പറയുന്നു.

മെയ് 25 മുതല്‍ ഇന്ത്യ ആഭ്യന്തര വിമാന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി വ്യഴാഴ്ച അറിയിച്ചിരുന്നു.

മഹാരാഷട്രയും തമിഴ്‌നാടും ഇക്കാര്യത്തില്‍ നേരത്തെ ആശങ്ക അറിയിച്ചിരുന്നെങ്കിലും വിമാന സര്‍വീസ് തുടങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക