മുംബൈ: കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സഹായവുമായി മഹാരാഷ്ട്രാ സര്‍ക്കാര്‍.
9.17 ലക്ഷം നിര്‍മ്മാണ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ 1500 രൂപ വീതം നല്‍കിയതായാണ് റിപ്പോര്‍ട്ട്. തൊഴില്‍വകുപ്പ് മന്ത്രി ഹസന്‍ മുഷ്‌റഫ് ആണ് ഇക്കാര്യം അറിയിച്ചത്.
മൊത്തം 137. 61 കോടി രൂപ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് അയച്ചതായി ഹസന്‍ പറഞ്ഞു.
അതേസമയം, 18-44 വയസ്സുവരെയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗത്തില്‍ വെച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് തീരുമാനമെടുത്തത്.
കൊവിഡ് അതീവ ഗുരുതമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. കൊവിഡ് നിയന്ത്രണാതീതമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ മെയ് 15 വരെ നീട്ടിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക