| Thursday, 13th February 2020, 7:57 am

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ച്ചയില്‍ അഞ്ച് പ്രവൃത്തി ദിനം മാത്രം; തീരുമാനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ആഴ്ച്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവൃത്തി ദിനം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭ യോഗത്തിലാണ് തീരുമാനം. പുതിയ തീരുമാനം ഫെബ്രുവരി 29 മുതല്‍ പ്രാബല്യത്തില്‍ വരും.

നിലവില്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് രണ്ടും നാലും ശനിയാഴ്ച്ചകളില്‍ അവധിയാണ്. സംസ്ഥാനത്തെ ഒ.ബി.സി, എസ്.ഇ.ബി.സി, വി.ജെ.എന്‍.ടി വകുപ്പുകള്‍ ഇനിമുതല്‍ ബഹുജന്‍ കല്ല്യാണ്‍ വകുപ്പെന്നാണ് അറിയപ്പെടുകയെന്നും യോഗത്തില്‍ തീരുമാനിച്ചു.

22 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. നിലവില്‍ രാജസ്ഥാന്‍, ബീഹാര്‍, പഞ്ചാബ്, ദല്‍ഹി, തമിഴ്‌നാട് എന്നീസംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസമാണ് പ്രവൃത്തി ദിനം. ഇത് പിന്തുടര്‍ന്നാണ് മഹാരാഷ്ട്രയിലും ഈ തീരുമാനം.

ഇപ്പോള്‍ ജീവനക്കാര്‍ക്കുള്ള 288 പ്രവൃത്തി ദിനങ്ങള്‍ 264 ആയി വെട്ടിച്ചുരുക്കും. എന്നാല്‍ തൊഴില്‍ സമയം ഏഴ്മണിക്കൂര്‍ 15  മിനുറ്റില്‍ നിന്നും എട്ട് മണിക്കൂറായി ഉര്‍ത്തും.

സര്‍ക്കാര്‍ ആശുപത്രികള്‍, ഡിസ്‌പെന്‍സറീസ്, പൊലീസ്, ജയില്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും പുതിയ ആനുകൂല്യം ലഭിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more