| Monday, 11th November 2019, 9:56 pm

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.സി.പിയെ ക്ഷണിച്ച് ഗവര്‍ണര്‍; കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുമെന്ന് എന്‍.സി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.സിപി.യെ ക്ഷണിച്ച് ഗവര്‍ണര്‍. ഏറ്റവും വലിയ മൂന്നാം കക്ഷി എന്ന നിലയ്ക്കാണ് ഗവര്‍ണര്‍ എന്‍.സി.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതിനെ തുടര്‍ന്ന് എന്‍.സി.പി നേതാക്കള്‍ ഗവര്‍ണറെ കണ്ടു മടങ്ങി. എന്‍.സി.പിയ്ക്ക് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ 24 മണിക്കൂര്‍ സമയമാണ് നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി രണ്ടു ദിവസം ആവശ്യപ്പെട്ട് ശിവസേന നേതാവ് ആദിത്യ താക്കറെ ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍ശിവസേനയ്ക്ക് കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷമായിരുന്നു എന്‍സിപിയ്ക്ക് 24 മണിക്കൂര്‍ സമയം നല്‍കി ഗവര്‍ണര്‍ രംഗത്തു വന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗവര്‍ണര്‍ എന്‍.സി.പിയുമായി ബന്ധപ്പെട്ടതിനു പിന്നാലെ കോണ്‍ഗ്രസുമായി അടുത്ത പടിയെന്താണെന്ന് ചര്‍ച്ചചെയ്യും എന്ന് എന്‍.സി.പി നേതവ് നവാബ് മാലിക്ക് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ഫലം പ്രഖ്യാപിച്ച് 18 ദിവസമായിട്ട് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചില്ലെന്നും ശിവസേന പിന്നീട് സഹായം ചോദിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞതായി നവാബ് മാലിക്ക് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഞങ്ങള്‍ ഒരു പാട് കൂടിക്കാഴ്ചകള്‍ നടത്തി. കോണ്‍ഗ്രസുമായി ഞങ്ങള്‍ക്ക് സഖ്യമുണ്ടാക്കിയിരുന്നു. സര്‍ക്കാരുണ്ടാക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസുമായി ചേര്‍ന്നു മാത്രമായിരിക്കുമെന്നും നവാബ് പറഞ്ഞു.

We use cookies to give you the best possible experience. Learn more