മുംബൈ: ഒരു രൂപയ്ക്ക് പത്ത് സാനിറ്ററി നാപ്കിനുകള്‍ നല്‍കുന്ന പദ്ധതി ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും, സ്വയം സഹായ സംഘങ്ങളില്‍ പെട്ടവര്‍ക്കുമായിരിക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
മുംബൈ: ഒരു രൂപയ്ക്ക് പത്ത് സാനിറ്ററി നാപ്കിനുകള്‍ നല്‍കുന്ന പദ്ധതി ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും, സ്വയം സഹായ സംഘങ്ങളില്‍ പെട്ടവര്‍ക്കുമായിരിക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
ആഗസ്റ്റ് 15 മുതലായിരിക്കും പദ്ധതി പ്രാബല്യത്തില്‍ വരിക.
സംസ്ഥാന ഗ്രാമവികസന വകുപ്പ് മന്ത്രി ഹസന്‍ മുഷ്‌രിഫ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഗ്രാമീണ മേഖലകളിലെ 60ലക്ഷത്തോളം സ്ത്രീകള്‍ക്ക് പദ്ധതി ഉപകാരപ്രദമാകുമെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ 19 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് ആറ് രൂപയ്ക്ക് ആറ് സാനിറ്ററി നാപ്കിനുകള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ ഗ്രാമങ്ങളിലെ എല്ലാ ബി.പി.എല്‍ വിഭാഗത്തില്‍പെടുന്ന സ്ത്രീകള്‍ക്കും ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒരു രൂപയ്ക്ക് പത്ത് സാനിറ്ററി നാപ്കിന്‍ എന്ന പദ്ധതിയ്ക്ക് പുറമെ എല്ലാ ഗ്രാമങ്ങളിലും നാപ്കിനുകള്‍ നിക്ഷേപിക്കാനും നിര്‍മാര്‍ജനത്തിനും വേണ്ടി പ്രത്യേക മെഷീനുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിവര്‍ഷം 200കോടി രൂപ മുതല്‍മുടക്കിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ആര്‍ത്തവ ശുചിത്വത്തെ കുറിച്ച് നടത്തിയ കൂടുതല്‍ അന്വേഷണത്തിലാണ് നാപ്കിനുകളുടെ ഉപയോഗത്തെക്കുറിച്ചോ അവയുടെ നിര്‍മാര്‍ജനത്തെക്കുറിച്ചോ കാര്യമായ അറിവ് ഗ്രാമങ്ങളില്‍ ഇല്ലെന്ന് മനസ്സിലാക്കിയത്. നാപ്കിനുകളുടെ ലഭ്യതയും കുറവാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ക്ക് ആറ് രൂപയ്ക്ക് ആറ് നാപ്കിന്‍ എന്ന കണക്കില്‍ നാപ്കിന്‍ വിതരണം ആരംഭിച്ചത്. എന്നാല്‍ ഇത് എല്ലാ സ്ത്രീകള്‍ക്കും ഉപയോഗപ്രദമാകില്ല. ഇതിനാലാണ് എല്ലാ ബി.പി.എല്‍ വിഭാഗം സ്ത്രീകള്‍ക്കും ഒരു രൂപയ്ക്ക് പത്ത് നാപ്കിന്‍ എന്ന തുച്ഛമായ നിരക്കില്‍ നാപ്കിന്‍ നല്‍കാന്‍ തീരുമാനമായത്,’ ഹസന്‍ മുഷ്രിഫ് പറഞ്ഞു.
എല്ലാ ഗ്രാമങ്ങളിലും ആശാ വര്‍ക്കര്‍മാരുടെ കീഴില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആര്‍ത്തവ സമയത്ത് പാലിക്കേണ്ട പ്രത്യേക ശുചിത്വം പാലിക്കാതെ എട്ട് ലക്ഷം സ്ത്രീകളാണ് ഇതുവരെ രാജ്യത്ത് മരണപ്പെട്ടിട്ടുള്ളത്. സ്ത്രീകള്‍ മരണപ്പെടുന്ന കാരണങ്ങളില്‍ അഞ്ചാം സ്ഥാനത്ത് ആര്‍ത്തവ ശുചിത്വമാണ്. 320 മില്യണ്‍ സ്ത്രീകളില്‍ രാജ്യത്ത് 12% പേര്‍ മാത്രമാണ് നാപ്കിനുകള്‍ ഉപയോഗിക്കുന്നത്. മഹാരാഷ്ട്രയില്‍ നാപ്കിന്‍ ഉപയോഗിക്കുന്നത് 66ശതമാനം പേരാണ്. ഇതില്‍ ഗ്രാമങ്ങളില്‍ നാപ്കിന്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ 17.5 ശതമാനമാണ്,’ മുഷ്‌രിഫ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Maharashtra Government to provide ten sanitary napkins at one rupee