മുംബൈ: പങ്കജ് മുണ്ടെ അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ ഉടമസ്ഥതയിലുള്ള ഏഴ് പഞ്ചസാര മില്ലുകളുടെ 300 കോടി രൂപയുടെ വായ്പാ ഗ്യാരണ്ടി മഹാരാഷ്ട്ര സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് യോഗത്തിലായിരുന്നു തീരുമാനം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദേശീയ സഹകരണ വികസന കോര്‍പ്പറേഷനാണ് ഇവര്‍ക്ക് വായ്പ അനുവദിച്ചത് പിന്നാലെ ദേവേന്ദ്രഫഡ്‌നാവിസ് മുഖ്യമന്ത്രിയായിട്ടുള്ള കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് ചില നിബന്ധനകളുടേയും വ്യവസ്ഥകളുടേയും അടിസ്ഥാനത്തില്‍ ഇതിന് ഗ്യാരണ്ടി നല്‍കുകയായിരുന്നു.
എന്നാല്‍ ഈ മില്ലുടമകള്‍ നിബന്ധനകള്‍ ഒന്നും തന്നെ പാലിക്കുന്നില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി പിന്‍വലിച്ചത്.
പങ്കജ് മുണ്ടെയുടെ ഉടമസ്ഥതയിലുള്ള പഞ്ചസാര മില്ലിന് പുറമെ, ബി.ജെ.പി സഖ്യകക്ഷിയായ ജന്‍സുരാജ്യ ശക്തി പാര്‍ട്ടിയുടെ നേതാവ് വിനയ് കോറിന്റെ സഹകരണ സംഘത്തിനും ഗ്യാരണ്ടി നല്‍കിയിരുന്നു.
നിമയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സെപ്തംബര്‍ മാസത്തിലായിരുന്നു ഇവര്‍ക്ക് വായ്പ ഗ്യാരണ്ടി അനുവദിച്ചുകൊണ്ടുള്ള ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ