മുംബൈ: മഹാരാഷ്ട്ര റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക്. വിശ്വാസ വോട്ടെടുപ്പിന് മുന്‍പായി എം.എല്‍.എമാരെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നത്.
കോണ്‍ഗ്രസും എന്‍.സി.പിയും തങ്ങളുടെ എം.എല്‍.എമാരെ മാറ്റാന്‍ തയ്യാറെടുത്തതായാണ് സൂചന. മധ്യപ്രദേശിലെ റിസോര്‍ട്ടിലേക്കാണ് എം.എല്‍.എമാരെ മാറ്റുകയെന്നാണ് അറിയുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം തങ്ങള്‍ക്കൊപ്പമുള്ള വിമത എം.എല്‍.എമാരെ മാറ്റാന്‍ ബി.ജെ.പിയും നീക്കം നടത്തുന്നുണ്ട്. എന്‍.സി.പിയുടെ 13 എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
അതേസമയം എം.എല്‍.എമാരെ എത്രയും പെട്ടെന്ന് ഗവര്‍ണര്‍ക്ക് മുന്‍പില്‍ അണിനിരത്താന്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം തയ്യാറെടുക്കുന്നതായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
സംയുക്തമായി ഉടന്‍ സുപ്രീം കോടതിയില്‍ പോകണമെന്നാണ് കോണ്‍ഗ്രസ് എന്‍.സി.പിക്കും ശിവസേനയ്ക്കും മുന്നില്‍ വെച്ചിരിക്കുന്ന നിര്‍ദേശം.