മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലെ വിരാറിലെ കൊവിഡ് ഐ.സി.യുവില്‍ ഉണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്.
വിജയ വല്ലഭ ആശുപത്രിയിലാണ് അപകടം ഉണ്ടായത്. തീവ്രപരിചരണ വിഭാഗത്തിലെ എ.സി യൂണിറ്റിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തുന്നത്.
16 രോഗികളായിരുന്നു കൊവിഡ് ഐ.സി.യുവില്‍ ചികിത്സയിലുണ്ടായിരുന്നത്. മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
അഗ്നിശമനാ സേനയുടെ നേതൃത്വത്തില്‍ തീ അണച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഏപ്രില്‍ 21 ന് മഹാരാഷ്ട്രയിലെ നാസിക്കില്‍ ആശുപത്രിയില്‍ നിന്ന് ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് 22 പേര്‍ മരിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക