മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യ വര്‍ധിച്ച സാഹചര്യത്തില്‍ അടിയന്തിര പ്രശ്‌ന പരിഹാരമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ബോംബ് ഭീഷണിയുമായി സ്വതന്ത്ര എം.എല്‍.എ ബച്ചു കഡു. ഇനിയും മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതി ബോംബിട്ട് തകര്‍ക്കുമെന്നാണ് ബച്ചു മുന്നറിയിപ്പ് നല്‍കിയത്.
Also read മന്ത്രി ജി സുധാകരന് ഭീഷണി സന്ദേശം; യെച്ചൂരിക്ക് ശേഷം അടുത്തത് മന്ത്രിമാരായ സുധാകരനും കടകംപള്ളിയെന്നും ഭീഷണി
ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു എം.എല്‍.എ മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ ഭീഷണി ഉയര്‍ത്തിയത്. “ഞങ്ങളെ ഫഡ്നാവിസിന്റെ വസതി ബോംബിട്ട് തകര്‍ക്കുന്ന ഭഗത് സിംഗാവാന്‍ നിര്‍ബന്ധിക്കരുത്” അദ്ദേഹം പറഞ്ഞു.
വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഏഴ് കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഇതോടെയാണ് അച്ചാല്‍പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ ബച്ചു കഡു നിലപാട് കടുപ്പിച്ചത്. ദിവസവും രണ്ട് കര്‍ഷകര്‍ എന്ന നിലയിലാണ് സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷമായി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്.
Dont miss ‘കുറിച്ചുവെച്ചോളൂ ഈ വാക്കുകള്‍’; എഴുന്നേറ്റ് നിന്നാല്‍ അവര്‍ നമ്മളെ വേട്ടയാടില്ല; എല്ലാ വ്യാജ കേസുകളോടും പോരാടുക തന്നെ ചെയ്യും; പ്രണോയ് റോയ്
കാര്‍ഷിക കടം എഴുതി തള്ളണമെന്നാവശ്യപ്പെടുന്ന വിവിധ സംഘടനകളും രാഷ്ട്രീയ പ്രവര്‍ത്തകരും ചേര്‍ന്ന് രൂപീകരിച്ച 21 അംഗ സ്റ്റിയറിംഗ് കമ്മറ്റിയിലെ അംഗമാണ് ബച്ചു കഡു. മുഖ്യമന്ത്രി ഗ്രാാമം സന്ദര്‍ശിക്കാതെ തന്റെ മൃതദേഹം മറവ് ചെയ്യരുതെന്ന് എഴുതി വച്ച് കര്ഷകന് ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് എം.എല്‍.എയുടെ ഭീഷണി.
മധ്യപ്രദേശിലെ കര്‍ഷക സമരം രാജ്യമാകെ വ്യാപിക്കുകയാണ്. കര്‍ഷക ആത്മഹത്യയില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ രംഗത്തിറങ്ങി കഴിഞ്ഞു. തങ്ങള്‍ക്ക് നല്കിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് കര്‍ഷകരും വീണ്ടും സമര രംഗത്തിറങ്ങുകയാണ്.