| Friday, 9th March 2018, 9:18 am

ബി.ജെ.പി സര്‍ക്കാരിനെതിരെ അരലക്ഷത്തോളം കര്‍ഷകരുടെ ലോങ് മാര്‍ച്ച് തുടരുന്നു; കിസാന്‍ സഭയുടെ പ്രതിഷേധ മാര്‍ച്ച് താനെയിലെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

താനെ: കര്‍ഷകസമരചരിത്രത്തില്‍ പുതിയ അധ്യായമെഴുതി മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് തുടരുന്നു. കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ് മാര്‍ച്ച് താനെയില്‍ എത്തി. ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരെയാണ് മാര്‍ച്ച്.

നാസിക്കില്‍ നിന്നും കഴിഞ്ഞദിവസമാണ് ലോങ് മാര്‍ച്ച് ആരംഭിച്ചത്. 200 കിലോമീറ്റര്‍ സഞ്ചരിച്ച് ഈ മാസം 12-ന് മുംബൈയില്‍ മാര്‍ച്ച് സമാപിക്കും. ഇന്ന് രാവിലെ മാര്‍ച്ച് താനെയില്‍ എത്തി.


Also Read: സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് ഹാദിയ


വനാവകാശ നിയമം നടപ്പിലാക്കുക, കാര്‍ഷിക പെന്‍ഷനില്‍ കാലഘട്ടത്തിനനുസരിച്ചുള്ള വര്‍ധനവ് വരുത്തുക, പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന റേഷന്‍ സമ്പ്രദായത്തിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണം, കീടങ്ങളുടെ ശല്യം കാരണം വിള നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണം, വിളകള്‍ക്ക് കൃത്യമായ താങ്ങുവില അനുവദിക്കണം, എം.എസ്.സ്വാമിനാഥന്‍ കമ്മീഷന്‍ കര്‍ഷകര്‍ക്കായി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം, നദീസംയോജന പദ്ധതികള്‍ നടപ്പിലാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചക്ക് അറുതി വരുത്തണം, അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറണം, ഭൂമിക്ക് തക്കതായ നഷ്ടപരിഹാര തുക നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.


Don”t Miss: വനിതാദിനത്തില്‍ സമ്മാനവുമായി റെയില്‍വേയും; രാജധാനി തീവണ്ടിയില്‍ സാനിറ്ററി നാപ്കിന്‍ ഡിസ്‌പെന്‍സര്‍ മെഷീന്‍ സ്ഥാപിച്ചു


ലോങ് മാര്‍ച്ച് താനെയില്‍ എത്തിയപ്പോള്‍. (ചിത്രം: എ.എന്‍.ഐ)

കര്‍ഷകരെ നിരന്തരം വഞ്ചിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് കിസാന്‍ സഭ കര്‍ഷകരെ അണിനിരത്തുന്നതെന്നും റാലി കഴിയുന്നതിന് മുന്‍പ് ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ മുംബൈയിലെത്തുന്ന ഈ മാസം 12 മുതല്‍ നിയമസഭയ്ക്ക് മുന്നില്‍ അനിശ്ചിതകാലസമരം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഈ ആവശ്യങ്ങളില്‍ നിരന്തരം സമരം ചെയ്യുകയും സര്‍ക്കാരിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുമാണ് തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും എന്നാല്‍, ഈ പ്രക്ഷോഭം തങ്ങള്‍ നടത്തിയിട്ടുളളപ്പോഴെല്ലാം സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുകയാണുണ്ടയതെന്നും കിസാന്‍സഭ നേതാവ് അജിത് നവാലെ പറഞ്ഞു.

വീഡിയോ:

We use cookies to give you the best possible experience. Learn more