മുംബൈ: മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. മദ്യപിച്ച് വാഹനമോടിച്ച ട്രക്ക് ഡ്രൈവര്‍ കാരണം ജല്‍ഗാവ് ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക് ആയതോടെ കുരുക്കഴിക്കാന്‍ നേരിട്ടിറങ്ങിയാണ് മന്ത്രി താരമായത്.
ഗതാഗത കുരുക്കില്‍ പെട്ടു പോയ മന്ത്രി തന്റെ വാഹനത്തില്‍ നിന്നും ഇറങ്ങി ട്രക്ക് ഡ്രൈവറെ ഉടനെ തന്നെ പിടിച്ച് പൊലീസിന്റെ കയ്യിലേല്‍പ്പിച്ചു. പിന്നെ സിനിമാ സ്റ്റൈലില്‍ ആ 14 വീല്‍ ട്രക്കിലേക്ക് കയറിയിരുന്ന് ആശാന്‍ വണ്ടി റോഡിന്റെ ഒരു വശത്തേക്ക് നീക്കിയിടുകയായിരുന്നു.
ഗതാഗതക്കുരുക്കില്‍ വലഞ്ഞ യാത്രക്കാരെ രക്ഷിച്ച മന്ത്രി ലോറിയില്‍ നിന്നും പുറത്തിറങ്ങിയത് സിനിമാ താരത്തേക്കാളും വലിയ ഹീറോ ആയിട്ടായിരുന്നു. കയ്യടികളോടെയാണ് കൂടി നിന്ന ജനം മന്ത്രിയെ സ്വീകരിച്ചത്.
Also Read: മോഹന്‍ലാലും സുരേഷ് ഗോപിയും സ്റ്റാറായത് മമ്മൂട്ടി വേണ്ടെന്നുവെച്ച സിനിമകളിലൂടെ
ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് ഗിരീഷ് മഹാജന്‍ ഗതാഗതക്കുരുക്കില്‍ പെടുന്നത്. ട്രക്കിന്റെ വളയം പിടിക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങള്‍ ആള്‍ക്കൂട്ടത്തില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
സംഗതി മന്ത്രി ഒറ്റ നിമിഷം കൊണ്ട് ഹീറോ ആയെങ്കിലും തന്റെ ക്യാബിനെറ്റിലെ പൊതുമരാമത്ത് മന്ത്രിയുമായി ചര്‍ച്ച ചെയ്ത് റോഡിന്റെ വീതി കൂട്ടണമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. എല്ലാ ഗതാഗത കുരുക്കുകളിലും മന്ത്രിയ്ക്ക് എത്താന്‍ പറ്റില്ലല്ലോ?.
#WATCH: Maharashtra minister Girish Mahajan drives a truck to clear traffic, after the drunk driver was detained,leaving truck on road(28/4) pic.twitter.com/Pcju5EWxPa
— ANI (@ANI_news) April 30, 2017