മുംബൈ: വ്യാഴാഴ്ച 583 പുതിയ കേസുകള്‍ക്കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 10,000 കടന്നു. ഇപ്പോള്‍ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 10,490 ആണ്. ഇതില്‍ 7,061 കേസുകളും മുംബൈയില്‍നിന്നാണ്.
ധാരാവില്‍ വ്യാഴാഴ്ച 25 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
വ്യാഴാഴ്ച 27 കൊവിഡ് രോഗികള്‍ മരിച്ചു. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് മരണസംഖ്യ 450 ആയി. മുംബൈയില്‍ മാത്രം ഇതുവരെ 290 പേര്‍ മരിച്ചു.
മുംബൈ കഴിഞ്ഞാല്‍ കൊവിഡ് രോഗികള്‍ ഏറ്റവും അധികം ഉള്ളത് പൂനെയിലാണ്. നഗരത്തില്‍ ഇതുവരെ 1,379 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 80 പേരാണ് പൂനെയിലെ മരണസംഖ്യ.
180 പേര്‍ക്ക് വ്യാഴാ്ച രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായത് 1773 പേര്‍ക്കാണ്.
733 സ്ഥലങ്ങളെയാണ് സംസ്ഥാനത്ത് തീവ്ര വ്യാപന മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.