മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധന കുറയുന്നില്ല. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് കൊവിഡ് കേസുകള്‍ 5493 ആണ്. ഒറ്റ ദിവസത്തെ രോഗികളുടെ എണ്ണത്തിലെ ഏറ്റവും വലിയ വര്‍ധനവാണിത്. തുടര്‍ച്ചയായ മൂന്നാം ദീവസമാണ് രോഗികളുടെ എണ്ണം 5,000 കടക്കുന്നത്.
ഞായറാഴ്ച 156 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,429ആയി. 2,330 പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 86,575 ആയി.
നിലവില്‍ ചികിത്സ തേടുന്നവരുടെ എണ്ണം 70,607 ആണ്. സംസ്ഥാനത്ത് 9,23,502 പരിശോധകളാണ് ഇത് വരെ നടന്നിട്ടുള്ളത്.
ജൂണ്‍ 30ന് ശേഷവും സംസ്ഥാനത്ത് ലോക്ഡൗണ്‍ തുടരുമെന്ന് മുഖ്യന്ത്രി ഉദ്ധവ് താക്കറേ പറഞ്ഞിരുന്നു. രോഗബാധ കുറയാത്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ