മുംബൈ: മഹാരാഷ്ട്രയിലെ മുസ്‌ലിങ്ങള്‍ക്ക് സംവരണം നല്‍കുക എന്നത് കോണ്‍ഗ്രസിന് പ്രതിജ്ഞാബദ്ധമാണെന്നും സംസ്ഥാന സര്‍ക്കാരിലെ മറ്റ് സഖ്യകക്ഷികളുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയും മഹാരാഷ്ട്ര കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ ബാലാസാഹേബ് തോറാട്ട്. മുസ്‌ലിങ്ങള്‍ക്ക് സംവരണ നല്‍കുക എന്ന കാര്യത്തില്‍ അങ്ങനെയാരു നിര്‍ദേശം തനിക്ക് മുമ്പില്‍ എത്തിയിട്ടില്ലെന്നും അക്കാര്യത്തില്‍ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നുമുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേയുടെ പ്രതികരണത്തിന് ശേഷമാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഉദ്ദവ് താക്കറേ പറഞ്ഞത് സത്യമാണെന്നും സംവരണ കാര്യത്തില്‍ ഇത് വരെ ചര്‍ച്ച നടന്നിട്ടില്ലെന്നും ബാലാസാഹേബ് തോറാട്ട് പറഞ്ഞു. ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെട്ട മഹാവികാസ് അഘാഡിയുടെ കോര്‍ഡിനേഷന്‍ സമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ മുസ് ലിങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക്ക് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ഉദ്ദവ് താക്കറേയുടെ പ്രതികരണം.
മുസ്ലിങ്ങള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2014ല്‍ അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു. മുസ്ലിങ്ങള്‍ക്ക് അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉടന്‍ നിയമം കൊണ്ടുവരുമെന്നായിരുന്നു നവാബ് മാലിക് പറഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ