| Wednesday, 15th January 2020, 3:39 pm

മുംബൈയില്‍ കാര്‍ ലോറിയില്‍ ഇടിച്ച് അപകടം; ഉദ്ദവ് താക്കറെയുടെ ബന്ധു മരണപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ബന്ധു മരണപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുംബൈ-നാഷിക് ഹൈവേയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉദ്ദവ് താക്കറെയുടെ ഭാര്യയുടെ അനുജത്തിയും ഭര്‍ത്താവും ബന്ധുക്കളും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

ഷിര്‍ദിയില്‍ നിന്നും തിരിച്ചുവരികയായിരുന്നു ഇവരെന്ന് നാഷിക് പൊലീസ് സൂപ്രണ്ട് ആര്‍തി സിങ് പറഞ്ഞു. പാലത്തിന് മുകളിലൂടെ കടന്നുപോകവേ വാഹനത്തിന് നിയന്ത്രണം നഷ്ടമാകുകയും മുന്‍പില്‍ സഞ്ചരിച്ച ലോറിയില്‍ ഇടിക്കുകയുമായിരുന്നു.

അപകടം നടന്ന ഉടന്‍ തന്നെ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉദ്ദവിന്റെ ഭാര്യസഹോദരി വീണ കരന്ദയുടെ ഭര്‍ത്താവ് അജയ് കരന്ദെ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരും അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more