മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുകയാണെങ്കില്‍ രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം ആവശ്യപ്പെടാന്‍ എന്‍.സി.പി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
എന്‍.സി.പിയുടെ ഈ ആവശ്യം ശിവസേന അംഗീകരിച്ചാല്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ സംസ്ഥാനത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
അഞ്ച് വര്‍ഷവും മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് നല്‍കുന്ന രീതിയിലല്ല തീരുമാനമെന്നാണ് എന്‍.സി.പി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
മൂന്ന് പാര്‍ട്ടികളും നിയമസഭയിലെ തങ്ങളുടെ എം.എല്‍.എമാരുടെ എണ്ണത്തിന് അനുപാതമായിട്ടാണ് മന്ത്രിസ്ഥാനം പങ്കിടുക. അതുപ്രകാരം ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ യഥാക്രമം 16-15-12 ഫോര്‍മുലയും തയ്യാറാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ മിനിസ്റ്റേഴ്‌സ് കൗണ്‍സിലില്‍ 43 അംഗങ്ങളുണ്ടാകും. അതേസമയം അസംബ്ലി സ്പീക്കര്‍ ഏത് പാര്‍ട്ടിയില്‍ നിന്നായേക്കുമെന്ന് വ്യക്തതയില്ല.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 105 സീറ്റ് ബി.ജെ.പി നേടിയെങ്കിലും ശിവസേനയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് അധികാരത്തിലേറാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. 288 അംഗ നിയമസഭയില്‍ 56 എം.എല്‍.എമാരാണ് ശിവസേനയ്ക്കുള്ളത്. എന്‍.സി.പിയ്ക്ക് 54 സീറ്റും കോണ്‍ഗ്രസ് 44 സീറ്റുകളും നേടി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഒരു ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ അറിയിച്ചിട്ടുണ്ട്
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മുന്നോട്ടു പോകാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തീരുമാനമായത്.
കോണ്‍ഗ്രസ് എന്‍.സി.പി യോഗ തീരുമാനങ്ങള്‍ പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്തു. സഖ്യ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ ഇന്നും ചര്‍ച്ചകള്‍ തുടരുകയാണ്.
കോണ്‍ഗ്രസ് – എന്‍.സി.പി ചര്‍ച്ചകള്‍ക്ക് പുറമെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലും കൂടിക്കാഴ്ച നടത്തുന്നുണ്ട്. വൈകുന്നേരത്തോടെ നേതാക്കള്‍ മഹാരാഷ്ട്രയിലേക്ക് തിരിക്കും. നാളെയാണ് കോണ്‍ഗ്രസ്- എന്‍.സി.പി നേതാക്കള്‍ ശിവസേനയുമായി ചര്‍ച്ച നടത്തുന്നത്.
എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ ദല്‍ഹിയിലെ വസതിയില്‍ വെച്ചായിരുന്നു കോണ്‍ഗ്രസും എന്‍.സി.പിയും തമ്മില്‍ ചര്‍ച്ച നടന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ