| Monday, 23rd July 2018, 10:20 am

ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ആളാണ് ഞാന്‍; കല്ലെറിഞ്ഞ് ഭയപ്പെടുത്താമെന്ന് കരുതേണ്ട; പ്രതിഷേധക്കാരോട് ദേവേന്ദ്ര ഫട്‌നാവിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സര്‍ക്കാര്‍ ജോലിയില്‍ സംവരണം ആവശ്യപ്പെട്ട് മറാഠ വിഭാഗം നടത്തുന്ന പ്രതിഷേധത്തെ തുടര്‍ന്ന് ക്ഷേത്ര സന്ദര്‍ശനം റദ്ദാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. സര്‍ക്കാര്‍ ജോലികളില്‍ സംവരണം ആവശ്യപ്പെട്ട് ദീര്‍ഘനാളായി ഇവര്‍ പ്രക്ഷോഭത്തിലാണ്. തിങ്കളാഴ്ചയായിരുന്നു ഫട്‌നാവിസ് ക്ഷേത്രസന്ദര്‍ശനത്തിന് തയ്യാറെടുത്തത്.

പൊലീസ് തനിക്ക് ചില സൂചനകള്‍ തന്നെന്നും താന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്ന സമയത്ത് പാമ്പുകളേയും മറ്റും ക്ഷേത്രത്തില്‍ ഇറക്കിവിട്ട് ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പരത്താന്‍ ഒരു കൂട്ടര്‍ ശ്രമിക്കുന്നുണ്ടെന്നാണ് അവര്‍ പറഞ്ഞതെന്നും ഫട്‌നാവിസ് പറയുന്നു.

ഇത്തരത്തിലുള്ള പദ്ധതിയൊക്കെ അങ്ങേയറ്റം ഖേദകരമാണ്. സംവരണത്തെ അനുകൂലിക്കുന്ന ചില സംഘടനകള്‍ മറാഠ സമുദായത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നും ഫട്‌നാവിസ് പറഞ്ഞു.

“രാജ്യത്തെ സ്ത്രീകള്‍ അരക്ഷിതരായി കഴിയുമ്പോള്‍ അവര്‍ പശുക്കള്‍ക്ക് സുരക്ഷ ഒരുക്കാനുള്ള തത്രപ്പാടിലാണ്”; അമിത് ഷായ്ക്ക് മറുപടിയുമായി ശിവസേന

“” എന്നെ കല്ലെറിഞ്ഞാല്‍ നിങ്ങള്‍ക്ക് സംവരണ ആനുകൂല്യം ലഭിക്കുമെങ്കില്‍ അത് തന്നെ നടക്കട്ടെ. ഞാന്‍ അതിന് തയ്യാറാണ്. ഞാന്‍ ക്ഷേത്രത്തിലെത്തി പൂജ നടത്തുന്നത് തടയാന്‍ ആര്‍ക്കും സാധിക്കില്ല. ഇസെഡ് കാറ്റഗറി ലെവല്‍ സുരക്ഷയുള്ള ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ പൊലീസ് സംരക്ഷണയില്‍ നിസ്സാരമായി എനിക്ക് സാധിച്ചെടുക്കാവുന്ന ഒരു കാര്യം മാത്രമാണ് അത്. എന്നാല്‍ ക്ഷേത്രത്തിലെത്തുന്ന നിരപരാധികളായ ഭക്തന്‍മാരുടെ സുരക്ഷ കൂടി എനിക്ക് നോക്കേണ്ടതുണ്ട്. അതുകൊണ്ട് ക്ഷേത്രദര്‍ശനം ഞാന്‍ ഒഴിവാക്കുകയാണ്””- ഫട്‌നാവിസ് പറഞ്ഞു. ആഷാഢ ഏകാദശി നാളില്‍ എല്ലാ വര്‍ഷവും ഫ്ട്‌നാവിസ് സൊളാപൂര്‍ ജില്ലയിലെ ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുണ്ട്. 10 ലക്ഷത്തോളം ആളുകള്‍ എത്തിച്ചേരുന്ന ക്ഷേത്രം കൂടിയാണ് ഇത്.

അപകടകാരിയായ ഷിഗല്ലെയെക്കുറിച്ച് അറിയേണ്ടതെല്ലാം

മറാഠ യുവാക്കളുടെ ഭാവിക്ക് ഭീഷണിയാവുന്നതൊന്നും സര്‍ക്കാര്‍ ചെയ്യില്ലെന്നും സംവരണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ബോംബെ ഹൈക്കോടതിയുടെ വിധി വരേണ്ടതുണ്ടെന്നുമായിരുന്നു ഫട്‌നാവിസിന്റെ വാദം.

സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനോടൊപ്പം തന്നെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം പുനരവലോകനം ചെയ്യണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.

We use cookies to give you the best possible experience. Learn more