| Tuesday, 5th November 2019, 9:21 pm

ഒരു നല്ല വാര്‍ത്ത ഉടനെയുണ്ടാകുമെന്ന് ബി.ജെ.പി നേതാവ്; മഹാരാഷ്ട്രയില്‍ സഖ്യത്തിന് വഴങ്ങുന്നുവോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്രയിലെ തര്‍ക്കങ്ങള്‍ അവസാനിക്കുന്നു എന്ന സൂചനകള്‍ നല്‍കി ബി.ജെ.പി നേതാവും മുന്‍ ധനമന്ത്രിയുമായ സുധിര്‍ മുങ്കന്തിവാര്‍. ഫഡ്‌നാവിസിന്റെ ഓഫീസില്‍വെച്ച് നടന്ന ബി.ജെ.പിയുടെ കോര്‍ ടീം ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

ഒരു നല്ല വാര്‍ത്ത ഏത് നിമിഷവും ഉണ്ടാവും. കാത്തിരിക്കുക എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സഖ്യത്തിന് തയ്യാറാവണമെങ്കില്‍ മുഖ്യമന്ത്രി സ്ഥാനമടക്കമുള്ള കാര്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കണമെന്നാണ് ബി.ജെ.പിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ശിവസേനയുടെ സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ ശിവസേനയോടൊത്ത് സര്‍ക്കാരുണ്ടാക്കുന്ന കാര്യത്തെ കുറിച്ച് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.

ശിവസേന ബി.ജെ.പിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് വന്നാല്‍ സഖ്യത്തെ കുറിച്ച് ആലോചിക്കാം എന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. ശിവസേനയുടെ നിലപാടിനനുസരിച്ചായിരിക്കും സംസ്ഥാനത്തെ ഭരണം ആര്‍ക്കെന്ന് തീരുമാനിക്കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more