national news
പൗരത്വ നിയമത്തെ എതിര്‍ത്ത് ബി.ജെ.പിയും; പ്രമേയം പാസാക്കി മുന്‍സിപ്പല്‍ കൗണ്‍സില്‍, ഒറ്റകെട്ടായി പിന്തുണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 02, 02:08 pm
Monday, 2nd March 2020, 7:38 pm

മഹാരാഷ്ട്ര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള മുന്‍സിപ്പല്‍ കൗണ്‍സില്‍. പ്രബാനി ജില്ലയിലെ സേലു മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിയ്ക്കുമെതിരെ പ്രമേയം പാസാക്കിയത്.

രാജ്യവ്യാപകമായി പൗതത്വ ഭേദഗതി നിയമയവും എന്‍.ആര്‍.സിയും നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പിയുടെ തന്നെ നിയന്ത്രണത്തിലുള്ള മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സി.എ.എയക്കും എന്‍.ആര്‍.സിക്കുമെതിരെ പ്രമേയം പാസാക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

27 അംഗങ്ങളുള്ള കൗണ്‍സില്‍ ഐകകണ്‌ഠേനയാണ് പ്രമേയം പാസാക്കിയതെന്ന് ചെയര്‍മാന്‍ വിനോദ് ബൊറാഡെ പറഞ്ഞു. ഫെബ്രുവരി 28നാണ് മുന്‍സിപ്പല്‍ കൗണ്‍സിലില്‍ പ്രമേയം പാസാക്കിയത്.

നിലവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളം, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും നേരത്തെ പ്രമേയം പാസാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന പൗതര്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ രാജ്യത്ത് നടക്കുന്നത്. ദല്‍ഹിയില്‍ ഷാഹീന്‍ബാഗില്‍ മൂന്ന് മാസമായി സ്ത്രീകള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവില്‍ സമരം ചെയ്ത് വരികയാണ്.