മുംബൈ: മഹാരാഷ്ട്രയില്‍ ആം ആദ്മി പാര്‍ട്ടി 50 സീറ്റില്‍ മത്സരിക്കും. എട്ട് സ്ഥാനാര്‍ത്ഥികളുടെ പട്ടികയും പാര്‍ട്ടി പുറത്തിറക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയായിരിക്കും യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും പാര്‍ട്ടി വക്താവുമായ പ്രീതി ശര്‍മ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘സംസ്ഥാനത്ത് പാര്‍ട്ടിക്ക് പ്രതിപക്ഷമില്ല. കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യം ബി.ജെ.പിയുടെ ബി ടീം ആണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയായിരിക്കും യഥാര്‍ത്ഥ എതിരാളി’ പ്രീതി ശര്‍മ വ്യക്തമാക്കി.
വരും ദിവസങ്ങളില്‍ പാര്‍ട്ടിപ്രകടന പത്രിക പുറത്തിറക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ധനഞ്ജയ് ഷിന്‍ഡെ പറഞ്ഞു. പാര്‍ട്ടിയുടെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മുംബൈയിലാണ് മത്സരിക്കുന്നത്.
പാര്‍ട്ടി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ പ്രവര്‍ത്തകരാണെന്നും സ്ഥാപിത നേതാക്കളാരും തന്നെയില്ലെന്നും പ്രീതി ശര്‍മ പറഞ്ഞു.
ഒക്ടോബര്‍ 21 നാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ