മുംബൈ: കര്‍ഷക സമരങ്ങള്‍ക്ക് പുതിയ ചരിത്രം രചിച്ച് കിസാന്‍സഭയുടെ ലോങ്ങ് മാര്‍ച്ച് പ്രയാണം തുടരുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ അരലക്ഷത്തോളം കര്‍ഷക തൊഴിലാളികളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. 200 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ലോങ്ങ് മാര്‍ച്ച് നാസിക്കില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. മാര്‍ച്ച് 12ന് മുംബൈയിലാണ് മാര്‍ച്ച് സമാപിക്കുക.
വനാവകാശ നിയമം നടപ്പിലാക്കുക, കാര്‍ഷിക പെന്‍ഷനില്‍ കാലഘട്ടത്തിനനുസരിച്ചുള്ള വര്‍ധനവ് വരുത്തുക, പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന റേഷന്‍ സമ്പ്രദായത്തിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം, കീടങ്ങളുടെ ശല്യം കാരണം വിള നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണം, വിളകള്‍ക്ക് കൃത്യമായ താങ്ങുവില അനുവദിക്കണം, എം.എസ്.സ്വാമിനാഥന്‍ കമ്മീഷന്‍ കര്‍ഷകര്‍ക്കായി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം, നദീസംയോജന പദ്ദതികള്‍ നടപ്പിലാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചക്ക് അറുതി വരുത്തണം, അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറണം, ഭൂമിക്ക് തക്കതായ നഷ്ടപരിഹാര തുക നല്‍കണം തുടങ്ങിയ ആവിശ്യങ്ങള്‍ ഉ്ന്നയിച്ചാണ് സമരം.
കര്‍ഷകരെ നിരന്തരം വഞ്ചിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് കിസാന്‍ സഭ കര്‍ഷകരെ അണിനിരത്തുന്നതെന്നും റാലി കഴിയുന്നതിന് മുന്‍പ് ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ മുംബൈയിലെത്തുന്ന മാര്‍ച്ച് 12 മുതല്‍ നിയമസഭക്ക് മുന്നില്‍ അനിശ്ചിതകാലസമരം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഈ ആവശ്യങ്ങളില്‍ നിരന്തരം സമരം ചെയ്യുകയും സര്‍ക്കാറിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുമാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും എന്നാല്‍, ഈ പ്രക്ഷോഭം ഞങ്ങള്‍ നടത്തിയിട്ടുളളപ്പോഴെല്ലാം ഗവണ്‍മെന്റ് കര്‍ഷകരെ അവഗണിക്കുകയാണുണ്ടയതെന്നും കിസാന്‍സഭ നേതാവ് “അജിത് നവാലെ പറഞ്ഞു.
രണ്ടാം ദിനമായ ഇന്നലെ രാജ്ഗദ് നഗറില്‍ നിന്നുമാരംഭിച്ച മാര്‍ച്ച് ഗോണ്ടേഫാടി, ഇഗത്പുരി, ഖോട്ടി തുടങ്ങിയ സ്ഥലങ്ങള്‍ പിന്നിട്ട് രാത്ര ഘാടനദേവിയില്‍ എത്തി. ഇന്നും കടുത്ത ചൂടിനേയും വെയിലിനേയും അവഗണിച്ച് കൊണ്ട് ബിജെപി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ മാര്‍ച്ചില്‍ അണിനിരന്നു.