പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എയെ പണം കൊടുത്തു സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതിപ്പെട്ടെന്നും ശിവസേന ആരോപിക്കുന്നു. എന്നിരുന്നാലും എം.എല്‍.എമാര്‍ കൂറുമാറില്ലെന്ന ആത്മവിശ്വാസത്തിലാണ് ശിവസേന.
അതേസമയം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാനായി ബി.ജെ.പി ഇന്ന് ഗവര്‍ണറെ കാണുന്നുണ്ട്.
നവംബര്‍ ഒമ്പതിന് നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പിയുടെ തിരക്കിട്ട നീക്കം. അടുത്ത ദിവസം നല്ല വാര്‍ത്ത പ്രതീക്ഷിക്കുന്നുണ്ടെന്നാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുധീര്‍ മുന്‍ഗാതിവാര്‍ പറഞ്ഞത്.
‘നിങ്ങള്‍ക്ക് എത്രശ്രമിച്ചാലും ജലത്തെ തമ്മില്‍ വേര്‍ത്തിരിക്കാനാവില്ല. അതുപോലെയാണ് ശിവസേനയുടെയും ബി.ജെ.പിയുടെയും കാര്യവും. ഞങ്ങളില്‍ ഒന്നിച്ചുതന്നെയുണ്ടാവും. ഞങ്ങളൊരു നല്ല വാര്‍ത്തയ്ക്കുവേണ്ടി കാത്തിരിക്കുകയാണ്. അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം’,
ബി.ജെ.പി-ശിവസേന സഖ്യംതന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മറ്റുള്ളവര്‍ എന്ത് ചിന്തിച്ചാലും അത് തങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.