അഞ്ചര കോടി രൂപയുടെ മദ്യം, 107 വാഹനങ്ങള്‍, 809 പേരെ അറസ്റ്റ് ചെയ്തു; മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ കാലയളവില്‍ വ്യാജമദ്യ വില്‍പ്പനയേറി
national news
അഞ്ചര കോടി രൂപയുടെ മദ്യം, 107 വാഹനങ്ങള്‍, 809 പേരെ അറസ്റ്റ് ചെയ്തു; മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ കാലയളവില്‍ വ്യാജമദ്യ വില്‍പ്പനയേറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th April 2020, 11:42 pm

മുംബൈ: സംസ്ഥാനത്ത് മദ്യം ഓണ്‍ലൈനായോ ഹോം ഡെലിവറിയായോ വീട്ടിലെത്തിക്കാന്‍ ഒരാളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. വ്യാജപ്രചരണങ്ങളില്‍ ജനങ്ങള്‍ വീണുപോവരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 10 വരെ വ്യാജ മദ്യനിര്‍മ്മാണം, കള്ളക്കടത്ത്, വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2281 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 892 പേരാണ് അറസ്റ്റിലായത്.

5.5 കോടി രൂപയുടെ മദ്യവും 107 വാഹനങ്ങളും പിടിച്ചെടുത്തു. വ്യാജമദ്യ വില്‍പ്പനയെ കുറിച്ച് വിവരം നല്‍കാന്‍ സര്‍ക്കാര്‍ ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തി.