മഹാരാഷ്ട്രയില്‍ എണ്ണായിരത്തിലധികം പുതിയ രോഗികള്‍, 176 മരണം; സ്ഥിതി അതീവ ഗുരുതരം
COVID-19
മഹാരാഷ്ട്രയില്‍ എണ്ണായിരത്തിലധികം പുതിയ രോഗികള്‍, 176 മരണം; സ്ഥിതി അതീവ ഗുരുതരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th July 2020, 10:50 pm

മുംബൈ: രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 8240 പേര്‍ക്കെന്ന് റിപ്പോര്‍ട്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,18,695 ആയി.

24 മണിക്കൂറില്‍ മാത്രം 176 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

മുംബൈയില്‍ 1043 പേര്‍ക്ക് തിങ്കളാഴ്ച രോഗം ബാധിച്ചു. 41 പേരാണ് 24 മണിക്കൂറില്‍ ഇവിടെ മരിച്ചത്. 1,02267 കൊവിഡ് കേസുകളാണ് മുംബൈയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൊത്തം മരണം 5752 ആയി ഉയര്‍ന്നു.

ചേരി പ്രദേശമായ ധാരാവിയില്‍ 12 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 5460 പേര്‍ തിങ്കളാഴ്ച രോഗമുക്തരായി. 54.92 ശതമാനമാണ് മഹാരാഷ്ട്രയിലെ കൊവിഡ് രോഗമുക്തി നിരക്ക്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ