| Friday, 15th November 2019, 9:33 am

മഹാരാഷ്ട്രയില്‍ തീരുമാനം; മുഖ്യമന്ത്രി ശിവസേനയില്‍ നിന്ന്; ഉപമുഖ്യമന്ത്രി പദവി കോണ്‍ഗ്രസിനും എന്‍.സി.പിയ്ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമായതായി റിപ്പോര്‍ട്ട്. ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും സര്‍ക്കാര്‍ രൂപീകരണത്തിന് ധാരണയിലെത്തിയതായാണ് അറിയുന്നത്.

കരാര്‍ പ്രകാരം ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം ലഭിക്കും. ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ കോണ്‍ഗ്രസിനും എന്‍.സി.പിയ്ക്കും ലഭിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും തമ്മില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ചര്‍ച്ചകള്‍ നടന്നിരുന്നു.

പൊതുമിനിമം പദ്ധതി(കോമണ്‍ മിനിമം പ്രോഗ്രാം) സംബന്ധിച്ച് മൂന്ന് പാര്‍ട്ടികളും ധാരണയിലെത്തി. ഇതുപ്രകാരം ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് (എന്‍.സി.പി) 14 മന്ത്രിമാരും കോണ്‍ഗ്രസിന് 12 മന്ത്രിസ്ഥാനവും ലഭിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ 16 മന്ത്രിസ്ഥാനങ്ങളും ശിവസേനയ്ക്ക് ലഭിക്കുമെന്നാണ് അറിയുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എന്‍.സി.പി നേതാവ് ശരദ് പവാറും തമ്മില്‍ അടുത്ത ദിവസം തന്നെ കൂടിക്കാഴ്ച നടത്തുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രം നിര്‍ദേശം നല്‍കിയിതിന് പിന്നാലെ ശിവസേന-കോണ്‍ഗ്രസ്- എന്‍.സി.പി നേതാക്കള്‍ വിവിധ ഘട്ടങ്ങളിലായി ചര്‍ച്ച നടത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more