എറണാകുളം: ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക്, പ്രവേശന ഫോമിൽ പ്രത്യേക കോളമൊരുക്കി എറണാകുളം മഹാരാജാസ് കോളേജ്. എസ്.എഫ്.ഐ യൂണിയന്റെ ഇടപെടലാണ് മാതൃകപരമായ നടപടിക്ക് പിന്നിൽ.
അഡ്മിഷൻ നേടാൻ ഉള്ള അപേക്ഷാ ഫോമിൽ, ആൺ, പെൺ ലിംഗങ്ങൾ രേഖപ്പെടുത്താനുള്ള അവസരമേ മുമ്പ് കോളേജ് നൽകിയിരുന്നുള്ളു. ഈ വർഷം മുതൽ ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് പ്രത്യേക കോളമുണ്ട്.
സ്റ്റാഫ് അഡ്വൈസർ മുഖാന്തരം വിദ്യാർത്ഥി യൂണിയൻ സമർപ്പിച്ച അപേക്ഷ പ്രിൻസിപ്പാൾ അംഗീകരിക്കുകയായിരുന്നു. ക്വീർ ഫ്രണ്ട്ലീ ടൊയ്‌ലെറ്റ് എന്നൊരു ആവശ്യവും യൂണിയൻ മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ അവശ്യവും ഗവേർണിംഗ് കൗൺസിൽ സ്വാഗതം ചെയ്തിട്ടുണ്ടെന്നും, ഉടൻ നടപ്പിൽ വരുമെന്നാണ് പ്രതീക്ഷയെന്നും കോളേജ് യൂണിയൻ ചെയർ പേർസൺ മൃദുല അഴിക്കത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
കോളേജിൽ തന്റെ ട്രാൻസ്ജെൻഡർ സ്വത്വം തുറന്ന് പറഞ്ഞ് കൊണ്ട് ഒരു വിദ്യാർത്ഥി ഇപ്പോൾ തന്നെ പഠിക്കുന്നുണ്ട്.
പേരിൽ നിറയെ പ്രബുദ്ധത പേറുമ്പോളും, ആൺ – പെൺ ദ്വയങ്ങൾക്കപ്പുറത്തെ ലൈംഗിക വൈവിധ്യങ്ങളോട് മുഖം തിരിച്ച ഒരിടുങ്ങിയ കാലം…
Posted by Mridhula Azhikkakath on Monday, 21 May 2018