പ്രിന്‍സിപ്പാല്‍ രാജിവെക്കുക, സദാചാര പൊലീസ് കളിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം.
കൊച്ചി: പ്രിന്‍സിപ്പള്‍ സദാചാര പൊലീസ് ചമയുന്നെന്നാരോപിച്ച് എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചു. ആണ്‍കുട്ടികളുടെ ചൂട് പറ്റാനാണെങ്കില്‍ പെണ്‍കുട്ടികള്‍ ക്യാമ്പസിലേക്ക് വരേണ്ടതില്ലൈന്ന പ്രിന്‍സിപ്പാളിന്റെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥി നിലപാട്.
Also read രണ്ടാം മാറാട് കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍: ലീഗ് നേതാക്കളായ മായിന്‍ ഹാജിയും പി.പി മൊയ്തീനും പ്രതികള്‍
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ ഇടതുപക്ഷ അധ്യാപക സംഘടനകളും പങ്കുചേര്‍ന്നിരുന്നു. പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ കയറി കസേരയെടുത്ത വിദ്യാര്‍ത്ഥികള്‍ റോഡിലിട്ടാണ് കത്തിച്ചത്. പ്രിന്‍സിപ്പാല്‍ രാജിവെക്കുക, സദാചാര പൊലീസ് കളിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം.
പ്രിന്‍സിപ്പാളിന്റെ പരാമര്‍ശം അശ്ലീലപരവും സ്ഥാനത്തിനു നിരക്കാത്തതാണെന്നുമാണ് വിദ്യാര്‍ത്ഥി നേതാക്കള്‍ പറയുന്ന്. കോളേജില്‍ ആണ്‍കുട്ടികളോട് സംസാരിച്ചിരുന്ന പെണ്‍കുട്ടികളെ പ്രിന്‍സിപ്പള്‍ ക്ലാസ്സ് മുറികളിലേക്ക് കൂട്ടിക്കൊണ്ടു പോയ സംഭവം ഉള്‍പ്പടെ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വേണ്ടപ്പെട്ടവരില്‍ നിന്നും യാതൊരു വിധത്തിലുമുള്ള നടപടിയും ഇല്ലാത്തതിനാലാണ് പ്രതിഷേധം ശക്തമാക്കിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പ്രശ്‌നങ്ങള്‍ ഇന്ന് ചര്‍ച്ചചെയ്യാമെന്ന ഉറപ്പില്‍ നിന്ന് പ്രിന്‍സിപ്പല്‍ പിന്‍വാങ്ങിയിരുന്നെന്നും വിദ്യര്‍ത്ഥികള്‍ ആരോപിക്കുന്നു.
എന്നാല്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് പ്രിന്‍സിപ്പാള്‍ മാപ്പെഴുതി നല്‍കിയ സാഹചര്യത്തില്‍ പ്രതിഷേധത്തിന്റെ ആവശ്യമില്ലെന്നാണ് ഒരു വിഭാഗം അധ്യാപകരുടെ നിലപാട്. സംഭവത്തില്‍ പ്രതിഷേധിച്ചും പ്രിന്‍സിപ്പാളിനു പിന്തുണയര്‍പ്പിച്ചും അധ്യാപകര്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.